ന്യൂഡൽഹി: അന്താരാഷ്ട്ര സൗരോർജ സഖ്യത്തിനു (ഇസ) പിന്തുണയുമായി 23 രാഷ്ട്രത്തലവന്മാർ. ന്യൂഡൽഹിയിൽ നടന്ന പ്രഥമ സമ്മേളനം ശുദ്ധമായ ഉൗർജ സാധ്യതയെക്കുറിച്ചുള്ള പ്രവർത്തനങ്ങളുടെ വേദിയായി മാറിയെന്നും അവർ അഭിപ്രായപ്പെട്ടു.
വികസ്വര രാജ്യങ്ങളിൽ ശുദ്ധമായ ഉൗർജ സ്രോതസ്സുകളുടെ ആവശ്യകതയെക്കുറിച്ചും അവർ ഉണർത്തി. 2050ഒാടെ നൂറു ശതമാനം പുനരുപയോഗ ഉൗർജ സ്രോതസ്സുകൾ ഉപയോഗിക്കുന്ന രീതിയിലേക്ക് തെൻറ രാജ്യത്തെ മാറ്റിയെടുക്കുമെന്ന് സെയ്ഷൽസ് പ്രസിഡൻറ് ഡാനി ആൻറണി പറഞ്ഞു. സൗരോർജം, കാറ്റ് തുടങ്ങിയ പുനരുപയോഗ ഉൗർജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് മറ്റ് രാഷ്ട്രത്തലവന്മാരും സംസാരിച്ചു.
കാർബൺ വികിരണത്തിെൻറ തോത് കുറച്ച് ആഗോളതാപനത്തിനെതിരായ പോരാട്ടത്തിൽ അത് വഴിത്തിരിവായി മാറുമെന്നും നേതാക്കൾ വ്യക്തമാക്കി. താങ്ങാവുന്ന ചെലവിൽ സൗരോർജത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന ൈവദ്യുതി ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതാണ് ഇസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.