മഹാഭാരത കാലത്തും ഇൻറർനെറ്റ്​; ത്രിപുര മുഖ്യനെ പിന്തുണച്ച്​ ഗവർണറും

ന്യൂഡൽഹി: ഇതിഹാസ കാവ്യമായ മഹാഭാരതം എഴുതപ്പെട്ട കാലത്തും ഇൻറർനെറ്റും സാറ്റലൈറ്റ്​ സാ​േങ്കതികവിദ്യയും ഉണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്​ കുമാർ ദേബി​​​െൻറ പ്രസ്​താവനയെ പിന്തുണച്ച്​ സംസ്​ഥാന ഗവർണർ തഥാഗത റോയിയും.  പുരാണസംഭവങ്ങളെ ആസ്​പദമാക്കി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ സന്ദർഭോചിതമാണെന്നും മഹാഭാരതത്തിലെ ’ദിവ്യദൃഷ്​ടി’യും ‘പുഷ്​പക വിമാന’വുമെല്ലാം സാക്ഷാത്​കരിക്കാൻ അതു സംബന്ധിച്ച പൂർവ മാതൃകകളോ പഠനങ്ങളോ നടക്കാതെ സാധിക്കില്ലെന്നും ഗവർണർ ട്വീറ്റ്​ ചെയ്​തു.

അമേരിക്കയോ മറ്റ്​ വിദേശ രാജ്യങ്ങളോ അല്ല, ലക്ഷക്കണക്കിന്​ വർഷങ്ങൾക്കു മുമ്പ്​​ ഇന്ത്യയാണ്​ ഇൻറർനെറ്റ്​ കണ്ടുപിടിച്ചതെന്ന്​  മുഖ്യമന്ത്രി ബിപ്ലബ്​ കുമാർ ചൊവ്വാഴ്​ച പറഞ്ഞിരുന്നു. അഗർത്തലയിലെ പ്രജ്​ഞ ഭവനിൽ നടന്ന കമ്പ്യൂട്ടർവത്​കരണ സെമിനാറിൽ സംസാരിക്കവെയായിരുന്നു മ​ുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.   

ഇൻറർനെറ്റ്​ ഇല്ലായിരുന്നെങ്കിൽ എങ്ങനെയാണ്​ സഞ്​ജയൻ (ധൃതരാഷ്​ട്രരുടെ ഉപദേശകനും തേരാളിയും)കുരുക്ഷേത്രയുദ്ധം കൺമുന്നിൽ നടന്നതുപേ​െല അന്ധനായ ധൃതരാഷ്​ട്രർക്ക്​ വിശദീകരിച്ചുകൊടുത്തതെന്നും ബിപ്ലബ്​ ചോദിച്ചു. സമ്പന്ന സംസ്​കാരത്തിനുടമയായിരുന്നു ഇന്ത്യ മഹാരാജ്യം. ഇന്നും ഇൻറർനെറ്റിലും സോഫ്​റ്റ്​വെയർ സാ​േങ്കതികതയിലും ഇന്ത്യയാണ്​ മുന്നിൽ. മൈക്രോസോഫ്​റ്റ്​ അമേരിക്കൻ കമ്പനിയാണ്​.

എന്നാൽ, അതിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം എൻജിനീയർമാരും ഇന്ത്യക്കാരാണെന്നും ബിപ്ലബ്​ കുമാർ പറഞ്ഞിരുന്നു. ഒരു മാസം മുമ്പ്​​ കേ​ന്ദ്രമന്ത്രി സത്യപാൽ സിങ്​ ചാൾസ്​ ഡാർവി​​​െൻറ പരിണാമസിദ്ധാന്തത്തെ പരിഹസിച്ച്​ രംഗത്തുവന്നിരുന്നു. ഡാർവിനും മനുഷ്യനായിരുന്നുവെന്നും അദ്ദേഹത്തിന്​ മുമ്പ്​​ ജീവിച്ചിരുന്നവരാരും കുരങ്ങൻ മനുഷ്യനായി മാറുന്നത്​ കണ്ടിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം. 

 


 

Tags:    
News Summary - Internet Not New to India, Used in Mahabharata to Share Battle Updates: Tripura CM Biplab Deb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.