ന്യൂഡൽഹി: സി.ബി.െഎയിലെ ആഭ്യന്തര കലഹം വീണ്ടും സുപ്രീം കോടതിയിൽ. മുൻ സ്പെഷ്യൽ ഡയറക്ർ രാകേഷ് അസ്താനക്കെതിരായ കൈക്കൂലിക്കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥൻ എ.കെ. ബസ്സി അന്തമാനിലേക്ക് സ്ഥലം മാറ്റിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. അസ്താനക്കെതിരെ ശക്തമായ തെളിവ് ലഭിച്ചതായും മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വ്യക്തമാക്കി.
കൈക്കൂലി കേസിൽ പെട്ട അസ്താനയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോണ്‍രേഖകളും വാട്സ്ആപ് സന്ദേശങ്ങളുമടക്കമുള്ള തെളിവുകളും ബസ്സി സുപ്രീം കോടതിക്ക് കൈമാറി.
സി.ബി.ഐ ഡയറക്ടറുടെ താത്കാലിക ചുമതലയേറ്റെടുത്ത എം. നാഗേശ്വര്‍ റാവു, രാകേഷ് അസ്താനക്കെതിരായ കേസന്വേഷിക്കുന്ന ബസ്സിയെ പോര്‍ട്ട് ബ്ലെയറിലേക്ക് സ്ഥലം മാറ്റിയിരുന്നു. അതേ ദിവസം തന്നെ സി.ബി.െഎയിലെ നിരവധി ഒാഫീസർമാരെ സ്ഥലം മാറ്റുകയും അസ്താനയെയും അലോക് വർമയെയും നിർബന്ധിത അവധിയിൽ വിടുകയും ചെയ്തിരുന്നു.
അസ്താനയുടെ ഹരജി അടിയന്തിരമായി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. അസ്താനയുടെ അറസ്റ്റ് നവംബർ ഒന്നുവരെ ഡൽഹി ഹൈകോടതി തടഞ്ഞിരുന്നു. രാകേഷ് അസ്താന നൽകിയ ഹരജിയിൽ മറുപടി നൽകാത്തതിൽ നീരസം പ്രകടിപ്പിച്ച കോടതി, സി.ബി.െഎയ്ക്ക് ഒരാഴ്ച കൂടി സമയം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.