ന്യൂഡൽഹി: ഇന്ത്യക്ക് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ വിതരണം ചെയ്യുന്ന രാജ്യമെന്ന പദവി ഇനി ഇറാഖിന്. നിലവിലെ സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ എണ്ണ ആവശ്യത്തിെൻറ നല്ലൊരളവും സാധ്യമാക്കിയത് ഇറാഖിൽ നിന്നുള്ള അസംസ്കൃത എണ്ണയാണ്. സൗദി കാത്തുസൂക്ഷിച്ചിരുന്ന പരമ്പരാഗതസ്ഥാനം 2017-18 ഏപ്രിൽ-ജനുവരി മാസങ്ങളോടെയാണ് ഇറാഖ് അട്ടിമറിച്ചത്. 3.89 കോടി ടൺ അസംസ്കൃത എണ്ണ ഇറാഖ് വിതരണം ചെയ്തതായി എണ്ണ മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.