െഎ.ആർ.സി.ടി.സി ഹോട്ടൽ അഴിമതി: ലാലുവിനും കുടുംബാംഗങ്ങൾക്കുമെതിരെ കുറ്റപത്രം

ന്യൂ​ഡ​ൽ​ഹി:​ ​െഎ.​ആ​ർ.​സി.​ടി.​സി ഹോ​ട്ട​ൽ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ ആ​ർ.​ജെ.​ഡി നേ​താ​വ്​ ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വി​നും ഭാ​ര്യ റാ​ബ്​​റി ദേ​വി​ക്കും മ​ക​ൻ തേ​ജ​സ്വി യാ​ദ​വി​നും എ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ആ​ദ്യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഇ​വ​ർ​ക്കു പു​റ​മെ ആ​ർ.​ജെ.​ഡി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി.​സി. ഗ​ു​പ്​​ത, ഭാ​ര്യ സ​ര​ള ഗു​പ്​​ത എ​ന്നി​വ​ർ അ​ട​ക്കം പ​ത്തി​ലേ​റെ പേ​ർ​ക്കെ​തി​രെ​യും പ്ര​ത്യേ​ക കോ​ട​തി​യി​ൽ ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. 

പു​രി​യി​ലും റാ​ഞ്ചി​യി​ലും ​െഎ.​ആ​ർ.​സി.​ടി.​സി ഹോ​ട്ട​ലു​ക​ളു​ടെ ന​ട​ത്തി​പ്പ്​ ക​രാ​ർ ന​ൽ​കി​യ​തി​ൽ ലാ​ലു​വും ഉ​ദ്യോ​ഗ​സ്​​ഥ​രും പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്​​െ​ത​ന്ന്​ കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. ഹോ​ട്ട​ൽ അ​നു​വ​ദി​ച്ച​തി​ന്​ പ​ക​ര​മാ​യി പി.​സി. ഗു​പ്​​ത​യു​ടെ കു​ടും​ബ​ത്തി​​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക്ക്​ വി​പ​ണി​വി​ല​യെ​ക്കാ​ൾ കു​റ​ഞ്ഞ തു​ക​ക്ക്​ ഭൂ​മി കൈ​മാ​റി​യെ​ന്നും ഇൗ ​ക​മ്പ​നി​യു​ടെ ഒാ​ഹ​രി​ക​ൾ നാ​മ​മാ​ത്ര തു​ക ന​ൽ​കി റാ​ബ്​​റി ദേ​വി​യും തേ​ജ​സ്വി​യും വാ​ങ്ങി​യെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. 

ഇ​ട​പാ​ടി​നു​ള്ള പ​ണ​ത്തി​​​െൻറ ഉ​റ​വി​ടം ദു​രൂ​ഹ​മാ​ണെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ  ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​തു​വ​രെ 44 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. ലാ​ലു ​െറ​യി​ൽ​വേ മ​ന്ത്രി ആ​യി​രു​ന്ന കാ​ല​ത്ത്​ കൈ​ക്കൂ​ലി വാ​ങ്ങി ഹോ​ട്ട​ൽ  അ​നു​വ​ദി​െ​ച്ച​ന്ന്​ ആ​രോ​പി​ച്ച്​ സി.​ബി.​െ​എ നേ​ര​ത്തേ കേ​സെ​ടു​ത്തി​രു​ന്നു. 

ജാമ്യം നീട്ടില്ല; ലാലുവിനോട്​ കീഴടങ്ങാൻ കോടതി 
റാ​ഞ്ചി: കാ​ല​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ആ​ർ.​ജെ.​ഡി നേ​താ​വും മു​ൻ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വി​​​െൻറ താ​ൽ​ക്കാ​ലി​ക ജാ​മ്യം നീ​ട്ട​ണ​മെ​ന്ന അ​പേ​ക്ഷ ​ഝാ​ർ​ഖ​ണ്ഡ്​​ ഹൈ​കോ​ട​തി ത​ള്ളി. നി​ല​വി​ൽ താ​ൽ​ക്കാ​ലി​ക ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ലാ​ലു​വി​നോ​ട്​  ഇൗ ​മാ​സം 30ന്​ ​മു​മ്പാ​യി സി.​ബി.​െ​എ കോ​ട​തി മു​മ്പാ​കെ കീ​ഴ​ട​ങ്ങാ​നും ആ​വ​ശ്യ​പ്പെ​ട്ടു. 

ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​ൻ ജാ​മ്യം മൂ​ന്നു​മാ​സം കൂ​ടി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന ലാ​ലു​വി​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക്​ മ​നു സി​ങ്​​വി​യു​ടെ അ​ഭ്യ​ർ​ഥ​ന കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ ലാ​ലു​വി​ന്​ ജാ​മ്യം നീ​ട്ടി ന​ൽ​കി​യ​താ​ണെ​ന്ന സി.​ബി.​െ​എ അ​ഭി​ഭാ​ഷ​ക​​​െൻറ വാ​ദം അം​ഗീ​ക​രി​ച്ച കോ​ട​തി, അ​വ​ശ്യ​ഘ​ട്ട​ത്തി​ൽ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - IRCTC HOtel Scam: Charge Sheet Against Lalu Prasad and Family -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.