ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ ആദ്യം കോവിഡിനെതിരെ തുടങ്ങിയ കോളർ ട്യൂൺ വാക്സിനെടുക്കാൻ ആവശ്യപ്പെടുന്നതാക്കി മാറ്റിയിട്ടുണ്ടെങ്കിലും വാക്സിൻ എവിടെയും ലഭിക്കാതെ എന്തിനാണ് ഇത് തുടരുന്നതെന്ന് ഡൽഹി ഹൈേകാടതി. മതിയായ അളവിൽ വാക്സിൻ ലഭ്യമല്ലെന്നിരിക്കെ അസ്വസ്ഥതയുണ്ടാക്കുന്ന ഈ ട്യൂൺ എത്ര കാലമാണ് തുടരുകയെന്ന് കോടതി ചോദിച്ചു. 'ആര് വിളിക്കുേമ്പാഴും നിങ്ങൾ ഈ സന്ദേശം കേൾപ്പിക്കുകയാണ്. നിങ്ങൾ ആളുകൾക്ക് വാക്സിൻ നൽകുന്നില്ല. എന്നിട്ടും വാക്സിൻ എടുക്കൂ എന്നാണ് പറയുന്നത്. ഈ സന്ദേശത്തിൽ എന്തുകാര്യമാണുള്ളത്'- ജസ്റ്റിസുമാരായ വിപിൻ സംഗി, രേഖ പല്ലി എന്നിവരുടെ ബെഞ്ച് ചോദിച്ചു.
ഫൈസർ, മൊഡേണ വാക്സിനുകൾ എത്തുന്നത് വൈകും
ന്യൂഡൽഹി: യു.എസ് കോവിഡ് വാക്സിനുകളായ ഫൈസറും മൊഡേണയും ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന് സൂചന. 2021െൻറ മൂന്നാംപാദത്തിൽ മാത്രമേ ഈ വാക്സിനുകൾ ഇന്ത്യയിലെത്താൻ സാധ്യതയുള്ളൂവെന്ന് നിതി ആയോഗ് അംഗം വി.കെ. പോൾ പറഞ്ഞു. വിദേശ വാക്സിൻ നിർമാതാക്കളുമായി സർക്കാർ ചർച്ചകൾ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.