കേരളത്തിലെ ഐ.എസ്​ സാന്നിധ്യം: യു.എൻ റിപ്പോർട്ട്​ വസ്​തുതാവിരുദ്ധമെന്ന്​ കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലും കർണാടകയിലും ഐ.എസ്​ ഭീകരരുടെ വ്യാപക സാന്നിധ്യമുണ്ടെന്ന യു.എൻ റിപ്പോർട്ട്​ വസ്​തുതാവിരുദ്ധമെന്ന്​ കേന്ദ്ര സർക്കാർ. റിപ്പോർട്ടിനെക്കുറിച്ച്​ ലോക്​സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന്​ മറുപടിയിലാണ്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്​ഡി ആരോപണം തള്ളിയത്​.

സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വലിയ അളവിൽ ഐ.എസ്​ സാന്നിധ്യമുണ്ടെന്നത്​ വസ്​തുതകൾക്ക്​ നിരക്കാത്തതാണെന്നും മന്ത്രി അറിയിച്ചു. ഐസിസ്​, അൽഖാഇദ, അനുബന്ധ സംഘടനകൾ എന്നിവ സംബന്ധിച്ച 26ാമത്​ റി​പ്പോർട്ടിലായിരുന്നു കേരളത്തിലും കർണാടകത്തിലും ഐ.എസ്​ വ്യാപക സാന്നിധ്യമെന്ന ആരോപണം. രാജ്യത്ത്​ ഇതുവരെ 34 ഐ.എസ്​ കേസുകളും 20 ലശ്​​കർ കേസുകളും രജിസ്​റ്റർ ചെയ്​തെന്നും 240 പേർ സംഭവങ്ങളിൽ അറസ്​റ്റിലായെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - IS presence in Kerala: Center says UN report untrue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.