ന്യൂഡൽഹി: ‘ഇസ്ലാമിക ഭീകരത’ എന്നപേരിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ കോഴ്സ് തുടങ്ങാനുള്ള നീക്കവുമായി മുന്നോട്ടുപോയാൽ നിയമപരമായി നേരിടുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ മുഹമ്മദ് സലീം എൻജിനീയർ. പവിത്രമായ ഇസ്ലാം മതത്തെ ഭീകരതയിലേക്ക് സൂചിപ്പിക്കുന്നത് ഒന്നുകിൽ ഇസ്ലാമിനെക്കുറിച്ച അജ്ഞതയോ അല്ലെങ്കിൽ ഇൗ മതത്തെ അവഹേളിക്കാനുള്ള സ്ഥാപിത താൽപര്യക്കാരുടെ ബോധപൂർവമായ ശ്രമമോ ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജെ.എൻ.യുപോലൊരു സ്ഥാപനത്തെ അവമതിക്കാനേ ഇൗ നിർദേശം ഉപകരിക്കൂ. ഇതിൽനിന്ന് പൂർണമായും പിന്മാറാൻ അധികൃതർ തയാറാകണം. വിഷയത്തിൽ ഡൽഹി ന്യൂനപക്ഷ കമീഷൻ ഉയർത്തിയ ചോദ്യങ്ങൾക്ക് എന്തു മറുപടിയാണ് ജെ.എൻ.യു നൽകുന്നതെന്ന് കാത്തിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി. ആരാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതെന്ന് അതിലൂടെ തുറന്നുകാണിക്കപ്പെടും. എന്നിട്ടും മുന്നോട്ടുപോകാനാണ് നീക്കമെങ്കിൽ സമാനമനസ്കരുമായി ചേർന്ന് നിയമപരമായി നീക്കത്തെ നേരിടുമെന്നും സലീം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.