ചെന്നൈ: എം.എൽ.എമാരെ അയോഗ്യരാക്കിയ കോടതി വിധി തങ്ങൾക്ക് തിരിച്ചടിയല്ലെന്ന് ടി.ടി.വി ദിനകരൻ. ഇൗ സാഹചര്യം തങ്ങൾ അതിജീവിക്കും. ഇത് ഒരു അനുഭവമാണ്. 18 എം.എൽ.എമാരുമായി ചർച്ച നടത്തിയ ശേഷം ഭാവി നടപടികൾ ആലോചിക്കുെമന്നും ദിനകരൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടന്നാലും തങ്ങൾ വിജയിക്കുമെന്ന് ദിനകരൻ വ്യക്തമാക്കി. എന്നാൽ കേസിൽ സുപ്രീംകോടതിയെ സമീപിക്കുന്നതിനെ അദ്ദേഹം തള്ളിക്കളഞ്ഞില്ല.
എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് ഗവർണർക്ക് കത്ത് നല്‍കിയതിനെ തുടർന്നാണ് സ്പീക്കർ പി.ധനപാല്‍ ടി.ടി.വി ദിനകര പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയത്. കേസില്‍ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം.സുന്ദർ വിയോജിച്ചു. തുടർന്ന് കേസ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.