ചെന്നൈ: ‘കൽക്കി ഭഗവാൻ’ ആശ്രമങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 500 ക ോടിയോളം രൂപയുടെ കണക്കിൽപെടാത്ത സ്വത്ത് കെണ്ടത്തിയതായി െഎ.ടി അധികൃതർ അറിയി ച്ചു. ബുധനാഴ്ച രാവിലെ മുതൽ നടന്ന പരിശോധന വെള്ളിയാഴ്ച ഉച്ചയോടെ പൂർത്തിയായി.
ആന്ധ്ര, തമിഴ്നാട്, കർണാടക ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ആശ്രമവുമായി ബന്ധെപ്പട്ട 40ഒാളം കേന്ദ്രങ്ങളിലെ ആദായനികുതി പരിശോധനക്ക് മൊത്തം 250ഒാളം ഉദ്യോഗസ്ഥരാണ് നിയോഗിക്കപ്പെട്ടത്.
43.9 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും 18 കോടി മതിപ്പുള്ള അമേരിക്കൻ ഡോളറുകളും കണ്ടെടുത്തു. ഇതിന് പുറമെ 26 കോടിരൂപയുടെ 88 കിലോ സ്വർണവും അഞ്ചു കോടി രൂപയുടെ വജ്രാഭരണങ്ങളും പിടിച്ചെടുത്തതായി െഎ.ടി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.