ന്യൂഡൽഹി: ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങി മോദിസർക്കാറിെൻറ നയങ്ങൾ ജനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അവർ പ്രതികരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 2019 ലെ തെരെഞ്ഞടുപ്പ് മോദിയും ജനങ്ങളും തമ്മിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പിൽ മുഴുവൻ പ്രതിപക്ഷപാർട്ടികളും ഒരുമിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി പറഞ്ഞു.
ആം ആദ്മി പാർട്ടി സമൂഹമാധ്യമ പ്രചാരണതലവൻ അങ്കിതിെൻറ പുസ്തക പ്രകാശനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. അടുത്ത തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ ഏതൊക്ക രാഷ്്ട്രീയ പാർട്ടികളും നേതാക്കളും ഉണ്ടാവുമെന്ന് തനിക്കറിയില്ലെന്ന് െകജ്രിവാൾ പറഞ്ഞു. ജനങ്ങൾ തീർച്ചയായും എതിരായിരിക്കും.
സാമ്പത്തിക ഉയർച്ചക്കോ വികസനത്തിനോ ബി.ജെ.പി ഒന്നും ചെയ്യുന്നില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ അവരുടെ സ്ഥാനാർഥിക്കെതിരെ പ്രതിപക്ഷത്തുനിന്ന് ഒരാൾ മാത്രമേ ഉണ്ടാവാൻ പാടുള്ളൂവെന്നും ഷൂരി പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി ബി.ജെ.പി പ്രവർത്തകർ മറ്റുള്ളവരെ ആക്ഷേപിക്കുകയാണെന്നും ഷൂരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.