കനത്ത മഞ്ഞിലും 22,850 അടി ഉയരത്തിൽ യോഗ ചെയ്ത് ഇൻഡോ -ടിബറ്റൻ പൊലീസ്. ഉത്തരാഖണ്ഡിലെ ഹിമാലയ പർവതനിരകളിലാണ് ഐ.ടി.ബി.പിയുടെ 14 അംഗ പർവതാരോഹക സംഘം യോഗ പരിശീലിച്ച് റെക്കോഡിട്ടത്.
ഐ.ടി.ബി.പി പർവതാരോഹകർ കഴിഞ്ഞ ആഴ്‌ച മൗണ്ട് അബി ഗാമിൻ കൊടുമുടിയിൽ എത്തിയിരുന്നു. പർവതത്തിന്‍റെ അറ്റത്തേക്ക് പോവുമ്പോൾ 14 ഐ.ടി.ബി.പി പർവതാരോഹകർ ജൂൺ ഒന്നിന് കനത്തമഞ്ഞിൽ 20 മിനിറ്റ് യോഗ ചെയ്തെന്നും ഉയരത്തിൽ യോഗ പരിശീലിച്ചതിലൂടെ ഇതുവരെയുള്ളതിൽ ലോകത്ത് ഏറ്റവും ഉയരത്തിൽ യോഗചെയ്തെന്ന റെക്കോർഡ് ഇട്ടതായും ഐ.ടി.ബി.പി വാർത്താക്കുറിപ്പിൽ അറിയിച്ചു.
നേരത്തെയും ഐ.ടി.ബി.പി ഉദ്യോഗസ്ഥർ യോഗ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ലഡാക്ക്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പടെയുള്ള ഇന്ത്യ- ചൈന അതിർത്തികളിൽ ഹിമാലയ പർവതനിരകളിലും അതിശൈത്യത്തിലും യോഗ പരിശീലനം നടത്തിയിരുന്നു. ആരോഗ്യത്തോടെ ഇരിക്കാനുള്ള സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.ടി.ബി.പി ഉയരത്തിൽ യോഗ പരിശീലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.