ന്യൂഡൽഹി: സാമ്പത്തിക കുറ്റവാളി വിജയ് മല്യക്കെതിരായ ലുക്ക് ഒൗട്ട് നോട്ടീസിൽ ഇളവുവരുത്തിയ സി.ബി.െഎ നടപടിയും ചോദ്യചിഹ്നമായി. ബാങ്കുകളുടെ കൺസോർട്യം നൽകിയ പരാതി മുൻനിർത്തിയാണ് മല്യക്കെതിരെ സി.ബി.െഎ ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കിയത്. വിമാനത്താവളങ്ങളിൽ കണ്ടാൽ മല്യയെ കസ്റ്റഡിയിൽ എടുക്കണമെന്നായിരുന്നു അതിലെ നിർദേശം. രാജ്യം വിട്ടുപോകുന്നതു തടയാൻ വേണ്ടിയാണിത്.
എന്നാൽ, മല്യ ലണ്ടനിലേക്ക് കടക്കുന്നതിനു മൂന്നു മാസം മുമ്പ് വ്യവസ്ഥ സി.ബി.െഎ ഇളവുചെയ്തു. വിമാനത്താവളങ്ങളിൽ കണ്ടാൽ അന്വേഷണ ഏജൻസിക്ക് റിപ്പോർട്ട് ചെയ്താൽ മതിയെന്നായിരുന്നു ഇളവ്. വിദേശയാത്ര തടയേണ്ടതില്ല. മല്യയെ വിശ്വസിക്കാമെന്നു കണ്ടപ്പോഴാണ് രാജ്യസഭ എം.പിയെന്ന നിലയിൽ ഇൗ ഇളവു വരുത്തിയതെന്നാണ് സി.ബി.െഎ വിശദീകരിക്കുന്നത്. മല്യ പലവട്ടം വിദേശത്തുപോവുകയും മടങ്ങിവരുകയും ചെയ്തിരുന്നു.
വായ്പാ കുടിശ്ശികയുടെ പേരിൽ രാജ്യംവിട്ടു കടന്നുകളയില്ലെന്നായിരുന്നു വിശ്വാസം. സി.ബി.െഎയുടെ ഇൗ വിശ്വാസത്തിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നാണ് ആരോപണം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ ലുക്ക് ഒൗട്ട് നോട്ടീസിലെ തിരിമറി ചോദ്യം ചെയ്തു.
I learn from my sources that the Lookout Notice issued by CBI for Mallya was modified from “Block Departure” to “Report Departure” on October 24, 2015 on orders from someone in MoF. Who?
— Subramanian Swamy (@Swamy39) September 12, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.