ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കുമോയെന്ന് ഉചിതമായ സമയത്ത് അറിയിക്കാമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന യൂണിറ്റ് മേധാവികൾ, കോൺഗ്രസ് നിയമസഭാ കക്ഷി നേതാക്കൾ എന്നിവരുടെ എ.ഐ.സി.സി ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ചർച്ച വഴിതിരിച്ചുവിടരുതെന്നും യോഗം ചേർന്നത് ഭാരത് ജോഡോ ന്യായ് യാത്രയെക്കുറിച്ച് സംസാരിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും 'ഭാരത് ജോദോ ന്യായ് യാത്ര'യെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു. ഇനി ക്ഷണത്തെ കുറിച്ചുള്ള ചോദ്യത്തോട്, വീണ്ടും വീണ്ടും പആവർത്തിക്കുന്നു, ഖാർഗെക്കും ക്ഷണം ലഭിച്ചു. , സോണിയജിക്കും ക്ഷണം ലഭിച്ചു. ശരിയായ സമയത്ത്, അവരുടെ തീരുമാനം ഞാൻ നിങ്ങളോട് പറയും,” അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിക്കും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠാദാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ ആറായിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.