ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കെ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് താവ് ജയ്റാം രമേഷ്. 2016ൽ മോദി നടത്തിയ പരാമർശം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നിങ്ങളുടെ ബാഗുകൾ എടുത്ത് ഹിമാലയത്തിലേക്ക് പോകാനുള്ള സമയമാണിതെന്നായിരുന്നു ജയ്റാം രമേഷ് എക്സിൽ കുറിച്ചത്. 400ലേറെ സീറ്റ് നേടുമെന്ന് അവകാശവാദമുന്നയിച്ച എൻ.ഡി.എ മുന്നണിക്ക് യു.പിയിൽ അടക്കം വൻ തിരിച്ചടിയാണ് നേരിട്ടത്.
‘അവർക്ക് എന്നെ എന്ത് ചെയ്യാൻ കഴിയും. ഞാൻ ഒരു പാവമാണ്. ഞാൻ എന്റെ ബാഗ് എടുക്കും. എന്നിട്ട് ഹിമാലയത്തിൽ പോകുമെന്ന് 2016 ഡിസംബറിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ മൊറാദാബാദിൽ വെച്ച് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
‘ഫക്കീർ‘ എന്ന് മോദി സ്വയം വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രീ, താങ്കളുടെ ഈ പ്രസ്താവന താങ്കൾ ഓർക്കുന്നുണ്ടോ, നിങ്ങളുടെ ബാഗ് എടുത്ത് ഹിമാലയത്തിലേക്ക് പോകുക. എന്നിങ്ങനെയായിരുന്നു ജയ്റാം രമേശ് എക്സിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.