ന്യൂഡൽഹി: രാഷ്ട്രീയ ലാഭത്തിനായി മോദി ഭാര്യയെ ഉപേക്ഷിച്ചുവെന്ന മായാവതിയുടെ പ്രസ്താവനയെ വിമർശിച്ച് കേന് ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി. മായാവതിയുടെ വാക്കുകൾ തരംതാഴ്ന്നതാണെന്നും പൊതുജീവിതത്തിന് അവർ അനുയ ോജ്യയല്ലെന്നും ജെയ്റ്റ്ലി വിമർശിച്ചു.
ബെഹൻ മായാവതി - പ്രധാനമന്ത്രിയാകാൻ നിശ്ചയിച്ചുറച്ചവരാണവർ. അവരുടെ ഭരണവും ധർമ്മവും സംസാരവും എക്കാലത്തേക്കും െവച്ച് തരംതാഴ്ന്നവയാണ്. ഇന്ന് പ്രധാനമന്ത്രിക്കെതിരെ നടത്തിയ വ്യക്തിഗത ആക്രമണം അവർ പൊതു ജീവിതത്തിന് അർഹയല്ലെന്ന് തെളിയിക്കുന്നു - ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. അതോെടാപ്പം ബംഗാളിൽ അമിത്ഷാക്ക് റാലി നടത്താൻ അനുമതി നൽകാത്ത മമതാ ബാനർജിയുടെ നടപടിയെയും വിമർശിക്കുന്നുണ്ട്.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് സ്ത്രീകളെ ബഹുമാനിക്കാൻ കഴിയുമോയെന്നായിരുന്നു ബി.എസ്.പി അധ്യക്ഷയുടെ ചോദ്യം. ബി.ജെ.പി നേതാക്കളുടെ ഭാര്യമാര്‍ക്ക് മോദിയെ ഭയമാണ്. ഭര്‍ത്താക്കന്മാരില്‍ നിന്ന് മോദി അവരെ വേര്‍പ്പെടുത്തിയേക്കുമെന്ന് ഭാര്യമാർ ഭയക്കുന്നുവെന്നും മായാവതി കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.