കെജ്​രിവാൾ വക നാലാം മാപ്പ്​; അരുൺ  ജെയ്​റ്റ്​ലിയും സീകരിച്ചു

ന്യൂ​ഡ​ൽ​ഹി: മാ​ന​ന​ഷ്​​ട​ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്​ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​​വാ​ൾ ന​ട​ത്തു​ന്ന മാ​പ്പു​പ​റ​ച്ചി​ൽ തു​ട​രു​ന്നു. ഇ​ത്ത​വ​ണ ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ലു​ള്ള കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി അ​രു​ൺ​ ജെ​യ്​​റ്റി​ലി​യോ​ടാ​ണ്​​ ക്ഷ​മാ​പ​ണം ന​ട​ത്തി​യ​ത്. മാ​പ്പ്​ സീ​ക​രി​ച്ച അ​രു​​ൺ ജെ​യ്​​റ്റ്​​ലി, കേ​സ്​ പി​ൻ​വ​ലി​ക്കു​ന്ന​തി​ന്​​ കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കും. 

ഡ​ൽ​ഹി ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ ത​ല​വ​നാ​യി​രി​ക്കെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മാ​ണ്​ കെ​ജ്​​രി​വാ​ളി​നെ​തി​രെ 10 കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ ജെ​യ്​​റ്റ്​​ലി നി​യ​മ​ന​ട​പ​ടി സീ​ക​രി​ച്ച​ത്. കേ​സി​ൽ വാ​ദം കേ​ൾ​ക്ക​െ​വ കെ​ജ്​​രി​വാ​ളി​​​െൻറ അ​ഭി​ഭാ​ഷ​ക​നാ​യ രാം​ജ​ത് ​മ​ലാ​നി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ 10 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ജെ​യ്​​റ്റ്​​ലി മ​റ്റൊ​രു കേ​സ്​ ന​ൽ​കി. 

ഇൗ ​ര​ണ്ടു കേ​സു​ക​ളാ​ണ്​ പി​ൻ​വ​ലി​ക്കു​ന്ന​ത്. ഇ​തോ​ടെ, കെ​ജ്​​രി​വാ​ൾ നേ​രി​ടു​ന്ന 33 മാ​ന​ന​ഷ്​​ട കേ​സു​ക​ളി​ൽ 28 കേ​സു​ക​ളാ​ണ്​ ബാ​ക്കി​യു​ള്ള​ത്. 

Tags:    
News Summary - Jaitley Accepts Kejriwal's Apology in DDCA Defamation Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.