ന്യൂഡൽഹി: മുത്തലാഖ് നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത് ഉലമായെ ഹിന്ദ് സു പ്രീംകോടതിയിൽ ഹരജി നൽകി. മുത്തലാഖ് ചൊല്ലുന്നയാളെ മൂന്നു വർഷം വരെ തടവിലിടാൻ അനുശാസിക്കുന്ന പുതിയ നിയമം ഭരണ ഘടനയിലെ നിർദേശങ്ങൾക്കെതിരായതിനാൽ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. നേരത്തേ, സമസ്ത കേരള ജംഇയ്യതുൽ ഉലമയും മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
മറ്റു മതങ്ങളിൽ വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ടവ സിവിൽ നിയമത്തിെൻറ പരിധിയിൽ തുടരുേമ്പാൾ ഒരു പ്രത്യേക മതത്തിലുള്ളവർക്ക് മാത്രം അത് ക്രിമിനൽ നിയമത്തിെൻറ ചട്ടങ്ങൾക്കുള്ളിലാക്കുന്നത് വിവേചനമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. മതം, വംശം, ജാതി, ലിംഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ പൗരന്മാർക്കിടയിൽ വിവേചനം പാടില്ലെന്ന ഭരണഘടനയുടെ 15ാം വകുപ്പിെൻറ ലംഘനമാണിത്. മുത്തലാഖ് പല ഇസ്ലാമിക രാജ്യങ്ങളിലും അസാധുവായി പരിഗണിച്ചിട്ടുണ്ടെന്നും എന്നാൽ, ഇതിന് ശിക്ഷാവിധികൾ എവിടെയുമില്ലെന്നും ഹരജിയിൽ ജംഇയ്യത് ഉലമായെ ഹിന്ദ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.