ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് സംഘർഷമുണ്ടായ ജമ്മുവിലെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂ പിൻവലിച്ചു. ഇതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങി. വ്യാപാരസ്ഥാപനങ്ങൾ തുറക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചയോളം അടച്ചിട്ട സ്കൂളുകൾ തുറന്നു. എന്നാൽ, കോളജുകളും സർവകലാശാലകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടഞ്ഞുകിടക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയുള്ള കർഫ്യൂ പിൻവലിച്ചെങ്കിലും നിരോധനാജ്ഞ തുടരുമെന്ന് ജില്ലഭരണകൂടം അറിയിച്ചു. 2ജി മൊബൈൽ ഇൻറർനെറ്റ് സേവനവും നഗരത്തിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.