ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. സോപൂർ പട്ടണത്തിലെ ഷേർ കോളനിയിലുള്ള ആക്രിക്കടയിലാണ് സ്ഫോടനം നടന്നത്.
സോപൂർ സ്വദേശികളായ നസീർ അഹമ്മദ് നന്ദ്രോ, അസം അഷ്റഫ് മിർ, ആദിൽ റാഷിദ് ഭട്ട്, അബ്ദുൽ റാഷിദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നു പേർ സംഭവ സ്ഥലത്ത് മരിച്ചു. ഗുരുതര പരിക്കേറ്റ നാലാമൻ ശ്രീനഗറിലെ എസ്.കെ.ഐ.എം.എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
ട്രക്കിൽ നിന്ന് ആക്രിസാധനങ്ങൾ ഇറക്കുന്നതിനിടെയാണ് സ്പോടനം നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ നാലു വർഷമായി സമാധാനപരവും ഭീകരാക്രമണങ്ങൾ നടക്കാത്തതുമായ സ്ഥലമാണ് സോപൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.