ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വിളിച്ച യോഗത്തിെൻറ കാര്യത്തിൽ കരുതലോടെ ജമ്മു-കശ്മീരിലെ രാഷ്ട്രീയപാർട്ടികൾ. യോഗത്തിൽ പങ്കെടുക്കണമോ എന്നുതന്നെ പലരും തീരുമാനിച്ചിട്ടില്ലെന്നിരിക്കേ, ബഹിഷ്കരണ ആഹ്വാനങ്ങൾക്കും സാധ്യതയേറി. അതത് പാർട്ടികൾക്കുള്ളിൽ വിശദമായ കൂടിയാേലാചനയിലാണ് നേതാക്കൾ. അജണ്ടയൊന്നും പറയാതെ പ്രധാനമന്ത്രി വിളിച്ച യോഗം കേന്ദ്രസർക്കാറിെൻറ മുഖംമിനുക്കൽ ശ്രമം മാത്രമാണെന്ന സംശയമാണ് വിവിധ പാർട്ടി നേതാക്കൾ പ്രകടിപ്പിക്കുന്നത്.
മോദിസർക്കാറിെൻറ കശ്മീർനയംതന്നെ വഞ്ചനയാണെന്ന തിരിച്ചറിവാണ് അതിന് കാരണം. ജമ്മു-കശ്മീരിന് പ്രത്യേക പദവിയും സംസ്ഥാന പദവിയും തിരിച്ചുനൽകണമെന്നാണ് അവിടത്തെ ജനതയുടെ ആവശ്യം. അതു രണ്ടും ഇല്ലാതാക്കിയത് ഹിന്ദുത്വ അജണ്ടയാണെന്നിരിക്കേ, ഇപ്പോഴത്തെ ചർച്ചകൾ അർഥശൂന്യമാണെന്ന തോന്നലാണ് നേതൃനിരയിൽ.
നാലു മുൻ മുഖ്യമന്ത്രിമാർ അടക്കം എട്ടു രാഷ്ട്രീയ പാർട്ടികളുടെ 14 നേതാക്കളെയാണ് വ്യാഴാഴ്ചത്തെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തിക്ക് പങ്കെടുക്കാൻ താൽപര്യമില്ല. ഗുപ്കർ പ്രഖ്യാപന ജനസഖ്യമെന്ന പി.എ.ജി.ഡിക്കുവേണ്ടി മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല പോകട്ടെയെന്നാണ് മഹ്ബൂബയുടെ പക്ഷം. യോഗം പാടേ ബഹിഷ്കരിക്കുന്നത് ചർച്ചകളുടെ വാതിൽ പൂർണമായും അടക്കുന്നതിന് തുല്യമാകുമെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് നാഷനൽ കോൺഫറൻസ്, സി.പി.എം, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾക്കുള്ളിൽ ചർച്ച നടത്തിവരുന്നു. മണ്ഡലാതിർത്തി പുനർനിർണയം പൂർത്തിയാക്കി പ്രത്യേക പദവിയില്ലാതെ ജമ്മു-കശ്മീരിനെ ഡൽഹി മോഡൽ സംസ്ഥാനമാക്കുക, ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി നിലനിർത്തുക എന്നീ ലക്ഷ്യങ്ങളാണ് യോഗം വിളിച്ച കേന്ദ്രസർക്കാറിേൻറതെന്ന് പറയുന്നു.
തങ്ങൾക്ക് വിധേയരായ രാഷ്ട്രീയ പാർട്ടികളുടെ നിര ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ച് പൊളിഞ്ഞു. കോവിഡ് പ്രതിരോധത്തിലുണ്ടായ വൻ വീഴ്ച സർക്കാറിെൻറ പ്രതിച്ഛായ അന്താരാഷ്്ട്രതലത്തിൽ തകർന്ന സാഹചര്യത്തിൽ കൂടിയാണ് മുഖം മെച്ചപ്പെടുത്താനുളള പുതിയ ശ്രമം. ജമ്മു-കശ്മീരിലെ രാഷ്ട്രീയപ്രക്രിയ മൂന്നു വർഷമായി മരവിച്ചത് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അമേരിക്കയിലെ ഭരണമാറ്റം അടക്കമുള്ള നിർബന്ധിതാവസ്ഥകളുമുണ്ട്. ചില ശ്രമങ്ങൾ നടത്തിയെന്നുവരുത്തുകകൂടിയാണ് സർക്കാർ. ഒരു പരിഹാരം എളുപ്പം സാധ്യമല്ലെന്ന് തിരിച്ചറിയുേമ്പാൾ തന്നെയാണിത്. ഭരണഘടനാ വ്യവസ്ഥകൾ ദുരുപയോഗിച്ച് ജമ്മു-കശ്മീർ വിഭജിച്ചതിനെതിരായ കേസ് സുപ്രീംകോടതി മുമ്പാകെയാണ്. രണ്ടു വർഷമായി പരിഗണിച്ചിട്ടില്ല. ഇതിനിടയിൽ തന്നെയാണ് സർക്കാറിെൻറ അടുത്ത ചുവടിനുള്ള ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.