ന്യൂഡൽഹി: മുട്ടയടക്കമുള്ള മാംസഭക്ഷണം ഹോസ്റ്റൽ റൂമുകളിൽ പാകംചെയ്യുന്നതിനും ഹോട്ടലിൽ നിന്നും മറ്റും കൊണ്ടുവരുന്നതിനും വിലക്കുമായി ജമ്മു കേന്ദ്ര സർവകലാശാല. പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് മാംസഭക്ഷണം ഹോട്ടലിൽനിന്ന് വാങ്ങുന്നതിനുപോലും വിലക്കേർപ്പെടുത്തിയത്. ലംഘിക്കുന്നവർക്ക് 2,000 രൂപവരെ പിഴ ഈടാക്കുമെന്ന് ഹോസ്റ്റലിലെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിലൂടെ വാർഡൻ നിർദേശം നൽകി. അറിയിപ്പ് ലഭിച്ചതിനു പിന്നാലെ വിദ്യാർഥികൾ പ്രതിഷേധമുയർത്തിയതോടെ നിർദേശം താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ പുതിയ തീരുമാനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നാണ് വാർഡൻ അറിയിച്ചിട്ടുള്ളതെന്ന് സർവകലാശാലയിലെ മലയാളി പെൺകുട്ടികൾ പറഞ്ഞു.
ഹോസ്റ്റലിലെ കാന്റീനിൽ നിലവിൽ സസ്യഭക്ഷണം മാത്രമാണ് വിളമ്പുന്നത്. മാംസഭക്ഷണവും ഉൾപ്പെടുത്തണമെന്ന് വിദ്യാർഥികൾ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഉൾപ്പെടുത്താൻ തയാറായിട്ടില്ല. ഇതേത്തുടർന്ന് മാംസഭക്ഷണം കഴിക്കാൻ താൽപര്യപ്പെടുന്ന വിദ്യാർഥികൾ ഹോട്ടലിൽ നിന്ന് വരുത്തുകയോ സ്വന്തം മുറികളിൽ പാകംചെയ്യുകയോ ആണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.