1586: അക്ബർ കശ്മീരിനെ മുഗൾ സാമ്രാജ്യത്തോട് ചേർത്തു.
1846: അമൃത്സർ ഉടമ്പടി. ഇൗസ്റ്റ് ഇന്ത്യ കമ ്പനിക്ക് 75 ലക്ഷം രൂപ നൽകി ജമ്മുവിലെ രാജാ ഗുലാബ് സിങ് കശ്മീരിന്റെ ഭരണമേൽക്കുന്നു.
1932: ശൈഖ് അബ്ദ ുല്ല ജമ്മു-കശ്മീർ മുസ്ലിം കോൺഫറൻസ് രൂപവത്കരിക്കുന്നു.
1935: മുസ്ലിം കോൺഫറൻസ് നാഷനൽ കോൺഫറൻസ് ആ കുന്നു.
1946: അമൃത്സർ ഉടമ്പടി റദ്ദാക്കി ഭരണം ജനങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ട് നാഷനൽ കോൺഫറൻസ് ‘ക് വിറ്റ് കശ്മീർ’ പ്രക്ഷോഭം തുടങ്ങുന്നു. അബ്ദുല്ല അറസ്റ്റിൽ.
1947 ആഗസ്റ്റ് 15: ഇന്ത്യയും പാകിസ്താനു ം സ്വതന്ത്ര രാജ്യങ്ങളാകുന്നു. രണ്ടിലും ചേരാതെ ജമ്മു-കശ്മീർ മാറിനിൽക്കുന്നു.
ഒക്ടോബർ 21: പാകിസ്താൻ ജമ്മു-കശ്മീരിനെ ആക്രമിക്കുന്നു.
ഒക്ടോബർ 27: ഇന്ത്യയിൽ കശ്മീരിനെ ലിയിപ്പിക്കാനുള്ള രേഖയിൽ രാജാവ് ഹരിസിങ് ഒപ്പുവെക്കുന്നു. ശൈഖ് അബ്ദുല്ല അടിയന്തര സമിതി തലവനായി ഭരണമേൽക്കുന്നു.
1948 ജനുവരി 3: പാക് ആക്രമണത്തിനെതിരെ ഇന്ത്യ െഎക്യരാഷ്ട്ര രക്ഷാസമിതിക്ക് പരാതി നൽകുന്നു. കശ്മീരിൽ ജനഹിത പരിശോധന നടത്താൻ തയാ റാണെന്ന് അറിയിക്കുന്നു.
ആഗസ്റ്റ് 13: ജനങ്ങളുടെ ഇച്ഛക്കനുസൃതമായി കശ്മീരിന്റെ ഭാവി തീരുമാനിക്കണമെന്ന് യു.എൻ കമീഷൻ ശിപാർശ ചെയ്യുന്നു.
1949 ജനുവരി 1: ഇന്ത്യയും പാകിസ്താനും വെടിനിർത്തുന്നു.
ഒക്ടോബർ 17: ഇന്ത്യൻ ഭരണഘടനയിൽ കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് ചേർക്കുന്നു.
1952 ജൂലൈ 24: കശ്മീരിന് ഇന്ത്യക്കകത്തും പ്രവിശ്യകൾക്ക് കശ്മീരിനകത്തും പൂർണ സ്വയംഭരണം നൽകാൻ ഡൽഹിയിൽ കരാർ ഒപ്പുവെക്കുന്നു.
1953 ആഗസ്റ്റ് 9: കശ്മീർ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ശൈഖിനെ നീക്കുന്നു. ശൈഖ് അറസ്റ്റിൽ.
1953 ആഗസ്റ്റ് 20: ജനഹിത പരിശോധന നടത്താൻ 1954 ഏപ്രിലിന് മുമ്പ് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതിന് ഇന്ത്യയും പാകിസ്താനും ധാരണയുണ്ടാക്കുന്നു.
1954 ഫെബ്രുവരി 18: ജമ്മു-കശ്മീർ ഭരണഘടന സമിതി ഇന്ത്യയുമായുള്ള ലയനം ശരിവെക്കുന്നു.
1963 ഡിസംബർ 27: പ്രവാചകന്‍റെ വിശുദ്ധകേശം ഹസ്റത്ത് ബാൽ പള്ളിയിൽ നിന്ന് അപ്രത്യക്ഷമായതിന്റെ പേരിൽ കശ്മീരിൽ അക്രമങ്ങൾ.
1964 ഏപ്രിൽ 8: ശൈഖ് അബ്ദുല്ല ജയിൽ മോചിതനായി.
മേയ് 27: ജവഹർലാൽ നെഹ്റു അന്തരിച്ചു.
1965 മേയ് 8: ശൈഖ് അബ്ദുല്ല വീണ്ടും അറസ്റ്റിൽ.
ആഗസ്റ്റ് 5: പാകിസ്താനിൽ നിന്ന് വൻതോതിൽ നുഴഞ്ഞുകയറ്റം.
സെപ്റ്റംബർ 1: പാക് സൈന്യം ആക്രമിക്കുന്നു.
സെപ്റ്റംബർ 6: ഇന്ത്യ ലാഹോറും സിയാൽകോട്ടും ആക്രമിക്കുന്നു.
സെപ്റ്റംബർ 23: യുദ്ധ വിരാമം.
1971 ഡിസംബർ 3: ഇന്ത്യ-പാകിസ്താൻ യുദ്ധം വീണ്ടും.
ഡിസംബർ 17: കിഴക്കൻ പാകിസ്താൻ (ബംഗ്ലാദേശ്) മോചിതമാകുന്നു. യുദ്ധ വിരാമം.
1972 ജൂലൈ 2: സിംല കരാർ. യുദ്ധവിരാമരേഖ യഥാർഥ നിയന്ത്രണ രേഖയായി അംഗീകരിക്കുന്നു.
1975 ഫെബ്രുവരി 25: ശൈഖ് അബ്ദുല്ല കശ്മീർ മുഖ്യമന്ത്രിയാകുന്നു.
1982 സെപ്റ്റംബർ 8: ശൈഖ് അബ്ദുല്ല അന്തരിച്ചു. ഫാറൂഖ് പിൻഗാമി.
1984 ജൂലൈ 2: ഫാറൂഖ് അബ്ദുല്ലയെ പിരിച്ചുവിട്ടു. ജി.എം. ഷാ മുഖ്യമന്ത്രി.
1986 മാർച്ച് 7: ജി.എം. ഷായെ പിരിച്ചുവിട്ടു.
1986 നവംബർ 7: ഫാറൂഖ് വീണ്ടും മുഖ്യമന്ത്രി.
1988 ആഗസ്റ്റ് 15: വ്യാപകമായി ഇന്ത്യാ വിരുദ്ധ പ്രകടനങ്ങൾ, ശ്രീനഗറിൽ കർഫ്യൂ, തീവ്രവാദത്തിന്റെ നാളുകൾക്ക് തുടക്കം.
1990 ജനുവരി 19: ജഗ്മോഹൻ ജമ്മു-കശ്മീർ ഗവർണറായി. ഫാറൂഖ് അബ്ദുല്ല രാജിവെച്ചു.
മേയ് 24: ജഗ്മോഹൻ രാജിവെച്ചു.
1996 സെപ്റ്റംബർ: ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ്. ഫാറൂഖ് അബ്ദുല്ല വീണ്ടും അധികാരത്തിൽ.
1999 മെയ് 3 മുതൽ ജൂലൈ 26 വരെ: കാർഗിൽ യുദ്ധം
2001 ജൂലൈ 14 മുതൽ 16 വരെ: കശ്മീർ പ്രശ്ന പരിഹാരത്തിനായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പാക്ക് പ്രസിഡൻറ് ജനറൽ പർവേശ് മുശർഫുമായി ഇന്ത്യയിൽ വെച്ച് ചർച്ച നടത്തി.
2006 ജൂലൈ: ഇന്ത്യ-പാക്ക് രണ്ടാംവട്ട സമാധാന ചർച്ച
2012 സെപ്റ്റംബർ 26: രാഷ്്ട്രപതി പ്രണബ് മുഖർജി കശ്മീർ സന്ദർശിച്ചു.
2014 നവംമ്പർ 25 മുതൽ ഡിസംമ്പർ 20: ഹുറിയ്യത്ത് കോൺഫറൻസ് അടക്കം ബഹിഷ്കരിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ പങ്കാളിത്തം.
2015 മാർച്ച് 1: പി.ഡി.പി-ബി.ജെ.പി സഖ്യസർക്കാർ അധികാരത്തിൽ. മുഫ്തി മുഹമ്മദ് സഇൗദ് മുഖ്യമന്ത്രി.
2016 ഏപ്രിൽ 4: മുഫ്തി മുഹമ്മദ് സഇൗദിന്‍റെ നിര്യാണത്തെ തുടർന്ന് മെഹ്ബൂബ മുഫ്തി ആദ്യ കശ്മീർ വനിത മുഖ്യമന്ത്രിയായി.
2016 ജൂലൈ 8: ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ ഇന്ത്യൻസേന വധിച്ചു.
2018 ജൂൺ 19: ബി.ജെ.പി സഖ്യം വേർപെടുത്തിയതിനാൽ മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.
2018 ഡിസംബർ 20: 22 വർഷത്തിന് ശേഷം രാഷ്ട്രപതി ഭരണം.
2019 ആഗസ്റ്റ് 5: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞു. ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുന്ന നിയമ നിർമാണവും രാജ്യസഭയിൽ പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.