ശ്രീനഗർ: ജമ്മുകശ്മീരിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടും. ബുധനാഴ്ചയാണ് ഇരു പാർട്ടികളും സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജമ്മു, ഉദംപുർ എന്നീ സീറ്റുകളിൽ കോൺഗ്രസ് മൽസരിക്കുമെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറുഖ് അബ്ദുള്ള പറഞ്ഞു.
ശ്രീനഗറിൽ നിന്ന് ഫാറുഖ് അബ്ദുള്ളയായിരിക്കും ജനവിധി തേടുക. അനന്ദനാഗ്, ബാരമുള്ള സീറ്റുകളിൽ ഇരു പാർട്ടികളും സൗഹൃദ മൽസരത്തിനിറങ്ങുമെന്നും നാഷണൽ കോൺഫറൻസ് അധ്യക്ഷൻ പറഞ്ഞു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും സഖ്യം സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ലഡാക്ക് സീറ്റിനെ കുറിച്ച് ചർച്ചകൾ നടക്കുകയാണെന്നും ഇരുവരും വ്യക്തമാക്കി.
മതേതര കക്ഷികളെ ശക്തിപ്പെടുത്തുന്നതിനായാണ് ഇരുപാർട്ടികളും ഒന്നിച്ച് മൽസരിക്കുന്നതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ സൗഹൃദ മൽസരം നടക്കുന്ന സീറ്റുകളിൽ ഏത് പാർട്ടി ജയിച്ചാലും അത് ഇരുപാർട്ടികളുടെയും ജയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.