ബംഗളൂരു: ഖനി മുതലാളി ജി. ജനാർദന റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെചൊല്ലി വിമർശനങ്ങൾ ശക്തമാകുന്നതിനിടെ വിചിത്രവാദവുമായി ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദിയൂരപ്പ.
മുൻ മന്ത്രിയായ റെഡ്ഡി പ്രചാരണം നടത്തുന്നത് സുഹൃത്തായ ബി. ശ്രീരാമുലുവിനുവേണ്ടിയാണെന്നും പാർട്ടിക്കുവേണ്ടിയല്ലെന്നും യെദിയൂരപ്പ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹത്തോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും കലബുറഗിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
റെഡ്ഡിയും സഹോദരന്മാരും പാർട്ടിയിൽ വീണ്ടും പിടിമുറുക്കിയതോടെ ബി.ജെ.പിക്കെതിരെ വിമർശനവും ശക്തമാണ്. റെഡ്ഡിയുടെ സഹോദരന്മാരും ബന്ധുക്കളും ഇത്തവണ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. എന്നാൽ, കോൺഗ്രസ് പാർട്ടിക്കെതിരെ ആയുധമാക്കിയതോടെ കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു. നേതൃത്വത്തിെൻറ കർശന നിർദേശത്തെ തുടർന്ന് റെഡ്ഡിക്ക് ഒടുവിൽ പ്രചാരണത്തിൽനിന്ന് പിൻവാങ്ങേണ്ടിവന്നു.
എന്നാൽ, റെഡ്ഡിയെ ബി.ജെ.പിക്ക് പൂർണമായി തള്ളാനാകില്ലെന്നത് ഏവർക്കും അറിയാവുന്നതാണ്. ബെള്ളാരിയിൽ ബി.ജെ.പി സ്ഥാനാർഥികളുടെ വിജയത്തിന് റെഡ്ഡിയുടെ സഹായം അനിവാര്യമാണ്. പരസ്യപ്രചാരണത്തിൽനിന്ന് അദ്ദേഹത്തെ മാറ്റിയെങ്കിലും പിന്നാമ്പുറത്ത് റെഡ്ഡി നടത്തുന്ന നീക്കങ്ങളാകും നിർണായകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.