ജെയ്​ ഷാ കേസിൽ വാർത്തക്ക്​ വിലക്ക്​ തുടരും; വയറി​െൻറ ഹരജി തള്ളി

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായുടെ മകൻ ജെയ്​ ഷായുമായി ബന്ധപ്പെട്ട്​ വാർത്തകൾ നൽകുന്നതിന് വയറിന്​ ​ ഏർപ്പെടുത്തിയ വിലക്ക്​ തുടരും. വിലക്ക്​ നീക്കണമെന്നാവശ്യപ്പെട്ട്​ വയർ നൽകിയ ഹരജി ഗുജറാത്ത്​ ഹൈകോടതി തള്ളി. വാർത്തകൾ നൽകുന്നത്​ വിലക്കിയ അഹമ്മദാബാദ്​ കോടതിയുടെ വിധിക്കെതിരെയാണ്​ വയർ മേൽക്കോടതിയെ സമീപിച്ചത്​.

ജെയ്​ഷായുടെ കമ്പനിയുടെ വരുമാനത്തിൽ വൻ വർധനയു​ണ്ടായെന്ന വാർത്തയാണ്​ വയർ പുറത്ത്​ വിട്ടത്​. ഇതേ തുടർന്ന്​ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ജെയ്​ ഷാക്കെതിരെ രംഗത്തെത്തിയിരുന്നു. പിന്നീട്​ ജെയ്​ ഷാ വയറി​നെതിരെ 100 കോടി ആവശ്യപ്പെട്ട്​ മാനനഷ്​ടകേസ്​ ഫയൽ ചെയ്യുകയായിരുന്നു.

Tags:    
News Summary - Jay Shah case: Gujarat High Court refuses to stay gag order against The Wire-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.