ലഖ്നോ: തനിക്കെതിരെ മോശം പരാമർശം നടത്തിയ സമാജ് വാദി പാർട്ടി നേതാവ് അസംഖാന് മറുപടിയുമായി എതിർ സ്ഥാനാർഥി ജയപ ്രദ. ജയപ്രദ അബലയല്ലെന്ന് അസംഖാന് അടുത്തുതന്നെ വ്യക്തമാകും. ഞാൻ അദ്ദേഹത്തെ പരാജയപ്പെടുത്തും. എനിക്ക് ആത്മ വിശ്വാസമുണ്ട് -ജയപ്രദ പറഞ്ഞു.
ബി.ജെ.പിയുടെ പിന്തുണ തനിക്കുള്ളതിനാലാണ് താനങ്ങനെ പറഞ്ഞതെന്നും ജയപ്രദ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഇത്തരം ജനങ്ങളാണ് ചുറ്റുമുള്ളതെങ്കിൽ എന്താണ് സ്ത്രീകൾക്ക് സംഭവിക്കുക. ഇവർ എന്താണ് പ്രതീക്ഷിക്കുന്നത്. ഇത്തരക്കാർക്ക് അനുയോജ്യമായ മറുപടി നൽകാൻ സമയമായി. മറ്റു സ്ത്രീകൾക്കെതിരെ ഇത്തരം വൃത്തികെട്ട പരാമർശം നടത്തുന്നവരുടെ വീടുകളിൽ സ്ത്രീകളില്ലേ എന്നും ജയപ്രദ ചേദിച്ചു.
കഴിഞ്ഞ ദിവസം രാംപൂറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് അസംഖാൻ എതിർ സ്ഥാനാർഥി കൂടിയായ ജയപ്രദക്കെതിരെ മോശം പരാമർശം നടത്തിയത്. '10 വർഷം അവർ രാംപൂർ മണ്ഡലത്തിന്‍റെ രക്തം ഊറ്റിക്കുടിക്കുകയായിരുന്നു. ഞാനാണ് ജയപ്രദയെ രാപൂറിന് പരിചയപ്പെടുത്തി പ്രശസ്തയാക്കിയത്. അവരെ ആരെങ്കിലും സ്പർശിക്കാനോ മോശം പരാമർശം നടത്താനോ ഞാൻ അനുവദിച്ചിരുന്നില്ല. അങ്ങിനെ അവർ നിങ്ങളെ 10 വർഷക്കാലം പ്രതിനിധീകരിച്ചു. ഒരാളുടെ യഥാർഥ മുഖം മനസിലാക്കാൻ നിങ്ങൾക്ക് 17 വർഷം വേണ്ടി വന്നു. എന്നാൽ ഞാൻ 17 ദിവസം കൊണ്ട് തന്നെ അവരുടെ അടിവസ്ത്രത്തിനടിയിലെ കാവിനിറം മനസിലാക്കി' -ഇതായിരുന്നു അസംഖാന്‍റെ വാക്കുകൾ.
ഇതിനെതിരെ ജയപ്രദ നൽകിയ പരാതിയിൽ അസംഖാനെതിരെ വനിതാ കമ്മീഷൻ നോട്ടീസ് അയക്കുകയും തെരഞ്ഞെടുപ്പ് കമീഷൻ 72 മണിക്കൂറിലേക്ക് പ്രചാരണ നിരോധനം ഏർെപ്പടുത്തുകയും െചയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.