ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതക്ക് വളരെ കുറഞ്ഞ അളവിൽ വിഷം(സ്ലോ പോയ്സൺ) നൽകി ശശികല കുടുംബം കൊലപ്പെടുത്തുകയായിരുന്നുവെന്ന് അണ്ണാ ഡി.എം.കെ മുതിർന്ന നേതാവും വനം മന്ത്രിയുമായ ഡിണ്ടുഗൽ ശ്രീനിവാസൻ ആരോപിച്ചു. ഡിണ്ടുഗൽ നിലക്കോട്ടയിൽ സംഘടിപ്പിച്ച പ്രവർത്തക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമേഹ രോഗിയായ ജയലളിതക്ക് നൽകാൻ പാടില്ലാത്ത ഭക്ഷണമാണ് ശശികലയും കൂട്ടരും നൽകിയിരുന്നത്.
ജയലളിത സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധാലുവായിരുന്നുവെങ്കിൽ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. വിദേശത്ത് ചികിത്സ ലഭ്യമാക്കാനും ശശികല തടസ്സംനിന്നു. ജയലളിതയുടെ പിൻഗാമിയാണ് താനെന്ന് ടി.ടി.വി ദിനകരൻ പറയുന്നത് അംഗീകരിക്കാനാവില്ല. ജയലളിത മരിക്കുന്നതുവരെ ദിനകരനെ വീട്ടിൽ കയറ്റിയിരുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. ജയലളിതയുടെ ദുരൂഹ മരണത്തെക്കുറിച്ച് ജുഡീഷ്യൽ കമീഷൻ തെളിവെടുപ്പ് നടക്കവെ മന്ത്രിയുടെ വെളിപ്പെടുത്തലുകൾ വിവാദമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.