ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴിയും എ.ഐ.എ.ഡി.എം.കെ മുൻ ജനറൽ സെക്രട്ടറിയുമായ ശശികല രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. പാർട്ടിയുടെ തകർച്ച കണ്ടുനിൽക്കാനാവില്ലെന്നും എല്ലാവരെയും നേരിൽ കാണാൻ ഉടനെത്തുെമന്നും ശശികല അറിയിച്ചു.
'പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഉടനെ ഞാനെത്തും. പാര്‍ട്ടിയുടെ അധഃപതനം എനിക്ക് കണ്ടുനില്‍ക്കാനാവില്ല. എല്ലാവരേയും ഒരുമിച്ചു നിര്‍ത്തലാണ് പാര്‍ട്ടിയുടെ നയം, നമുക്കൊരുമിക്കാം' -ശശികല പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പാണ് ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശശികല പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലെ ആഭ്യന്തര കലഹമാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് ശശികല പറയുന്നത്. ഒക്ടോബർ 16ന് മറീന ബീച്ചിലുള്ള ജയലളിതയുടെ സമാധി സ്ഥലം സന്ദർശിക്കാൻ ശശികല പദ്ധതിയിടുന്നുണ്ട്. ഇതിന് ശേഷം പ്രവർത്തക രെ നേരിൽ കാണാനായി സംസ്ഥാന പര്യടനവും നടത്തുന്നുണ്ട്.
എ.ഐ.എ.ഡി.എം.കെ.യുടെ സുവർണജൂബിലി ആഘോഷങ്ങൾക്കായി ഒ. പനീർശെൽവവും എടപ്പാടി പളനിസ്വാമിയും നേതൃത്വം നൽകുന്ന ഔദ്യോഗികപക്ഷം ഒരുങ്ങുന്നതിനിടെയാണ് ശശികലയുടെ തിരിച്ചവരവ് വാർത്ത. അടുത്ത വർഷമാണ് പാർട്ടി രൂപവൽകരിച്ചിട്ട് 50 വർഷം തികയുന്നത്. 1972 ഒക്ടോബർ 17നാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രൻ അണ്ണാ ഡി.എം.കെ രൂപീകരിച്ചത്.
പളനസ്വാമിയുടെ കൂട്ടാളികൾക്കെതിരായ വിജിലൻസ് കേസുകൾക്കൊപ്പം ഡി.എം.കെ സർക്കാർ കോടനാട് കേസ് കൂടി കുത്തിപ്പൊക്കിയ സാഹചര്യത്തിൽ ശശികലയുടെ തിരിച്ചവരവിന് വലിയ രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്.
നാല് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2021 ഫെബ്രുവരിയിലാണ് ശശികല പരപ്പന അഗ്രഹാര ജയിലിൽ നിന്നിറങ്ങിയത്. ശശികലയുടെ തിരിച്ചുവരവ് തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കരുതിയവരെ നിരാശയാക്കി മാറിനിൽക്കുകയാണ് അവർ ചെയ്തത്.
മേയിൽ പാർട്ടിക്ക് ഭരണം നഷ്ടമായതിന് പിന്നാലെ താൻ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമെന്ന് ശശികല പ്രഖ്യാപിച്ചിരുന്നു. കോവിഡ് സാഹചര്യം മെച്ചപ്പെടുന്ന മുറക്ക് പാർട്ടി പ്രവർത്തകരെ താൻ നേരിൽ കാണുമെന്നും അറിയിച്ചു. എന്നാൽ ശശികലയുമായി ബന്ധപ്പെട്ട പ്രവർത്തകരെ പാർട്ടി നേതൃത്വം പുറത്തക്കി. എങ്കിൽ പോലും പ്രവർത്തകർ അവരുമായുള്ള ബന്ധം തുടർന്നു.
ശശികല സംസ്ഥാന പര്യടനം ആരംഭിക്കുന്നതിന് മുന്നോടിയായി പളനിസ്വാമി ക്യാമ്പിലില്ലാത്ത നിരവധി മുൻ മന്ത്രിമാർ അവർക്ക് പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.