2019ലെ നിലപാട്​ ബി.ജെ.പി തരുന്ന സീറ്റുകൾ നോക്കി: നിതീഷ്​

ന്യൂഡൽഹി: ബി.ജെ.പി എത്ര സീറ്റുകൾ തങ്ങൾക്ക്​ നൽകുമെന്ന്​ നോക്കിയായിരിക്കും 2019ലെ  പൊതുതെരഞ്ഞെടുപ്പിൽ ജനതാദൾ യു നിലപാട്​ എടുക്കുകയെന്ന്​ ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ. പാർട്ടിയുടെ നിർണായക നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു നിതീഷ്​ കുമാർ. അതിന്​ ശേഷം പാർട്ടി  തന്ത്രപരമായ പ്രസ്​താവനയുമിറക്കി.

എൻ.ഡി.എയുടെ ബിഹാറിലെ മുഖം നിതീഷ്​ കുമാർ ആണെന്ന്​ ശക്​തമായ പ്രചാരണം പാർട്ടി നടത്തുന്നതിനിടയിലാണ്​ നിതീഷി​​െൻറ പ്രസ്​താവന. പാർട്ടിയെ ഒറ്റപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ ഒറ്റപ്പെട്ടുപോകുമെന്ന്​ നിതീഷ്​ കുമാർ യോഗത്തിൽ പറഞ്ഞു. സീറ്റ്​ വിഭജനത്തിൽ ബിഹാറിൽ വല്യേട്ടൻ ജനതാദൾ യു ആയിരിക്കുമെന്നും  നിതീഷ്​ പറഞ്ഞു. ബി.ജെ.പി സഖ്യത്തിൽ നിന്ന്​ വീണ്ടും കുട്​ മാറാനുള്ള സാധ്യത ആരാഞ്ഞ്​ ലാല​ു പ്രസാദ്​ യാദവി​​െൻറ അടുത്തേക്ക്​ നിതീഷ്​ ദൂതനെ വിട്ടിരുന്നുവെങ്കിലും മറുപടി തൃപ്​തികരമായിരുന്നില്ല. 

Tags:    
News Summary - JD(U) Ready to Contest 17 Seats in Bihar as Nitish Kumar Says Alliance With BJP to Continue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.