ന്യൂഡൽഹി: വിമാന ഇന്ധനത്തിെൻറ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) വില ആറു ശതമാനം വർധിപ്പിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ മൂന്നാം തവണയാണ് വില വർധന. പാചകവാതകത്തിന് ഒന്നര രൂപയും വർധിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് വർധനയെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ വിമാന ഇന്ധനം കിേലാലിറ്ററിന് ഏതാണ്ട് മൂവായിരത്തിലേറെ രൂപയുടെ വർധനയുണ്ടാകും. ഡൽഹിയിൽ കിലോലിറ്ററിന് 53,045 രൂപയാകുമെന്ന് ഇന്ത്യൻ ഒായിൽ കോർപറേഷൻ അറിയിച്ചു. നേരേത്ത ഇത് 50,020 രൂപയായിരുന്നു. സെപ്റ്റംബർ ഒന്നിന് നാലു ശതമാനം വർധിപ്പിച്ചിരുന്നു. കിലോലിറ്ററിന് 1,910 രൂപയാണ് അന്ന് കൂട്ടിയത്.
അടുത്ത വർഷം മാർേച്ചാടെ സബ്സിഡി ഇല്ലാതാക്കുക എന്ന സർക്കാർ നയത്തിെൻറ അടിസ്ഥാനത്തിൽ എല്ലാ മാസവും വിലവർധിപ്പിക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായാണ് പാചകവാതകത്തിന് ഒന്നര രൂപ കൂട്ടിയത്. ഇതോടെ ഡൽഹിയിൽ സബ്സിഡിയോടെയുള്ള എൽ.പി.ജി സിലിണ്ടറിെൻറ വില 487.18ൽനിന്ന് 488.68 രൂപയായി. സെപ്റ്റംബർ ഒന്നിന് സിലിണ്ടർ ഒന്നിന് ഏഴു രൂപയാണ് വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.