ഝാ​ർ​ഖ​ണ്ഡിൽ ജെ.​എം.​എ​മ്മി​ന് ഉ​ജ്വ​ല ജ​യം നേ​ടി​ക്കൊ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നും പ​ത്നി ക​ൽ​പ​ന സോ​റ​നും പാ​ർ​ട്ടി നേ​താ​ക്ക​ളും റാ​ഞ്ചി​യി​ൽ അ​ണി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു

ഹേ​മ​ന്ത് സോ​റ​നും ക​ൽ​പ​ന സോ​റ​നും ന​യി​ച്ച തേ​രോ​ട്ട​ത്തി​ൽ ഝാ​ർ​ഖ​ണ്ഡി​ലെ ബി.​ജെ.​പി നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തെ ‘ഇ​ൻ​ഡ്യ’ സ​ഖ്യം ത​ക​ർ​ത്തു. ക​ടു​ത്ത മു​സ്‍ലിം വി​ദ്വേ​ഷ പ്ര​ചാ​ര​ക​നാ​യ അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​ക്ക് ഝാ​ർ​ഖ​ണ്ഡി​ൽ പ്ര​ചാ​ര​ണ ചു​മ​ത​ല ന​ൽ​കി ‘ബം​ഗ്ലാ​ദേ​ശി നു​ഴ​ഞ്ഞു​ക​യ​റ്റം’ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ഖ്യ വി​ഷ​യ​മാ​ക്കാ​ൻ ബി.​ജെ.​പി ന​ട​ത്തി​യ അ​ത്യ​ധ്വാ​ന​മാ​ണ് ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്റെ പി​ന്തു​ണ​യോ​ടെ ‘ഇ​ൻ​ഡ്യ’ സ​ഖ്യം ത​ക​ർ​ത്ത​ത്. ഝാ​ർ​ഖ​ണ്ഡി​ലെ ഗോ​ത്ര​മേ​ഖ​ല​ക​ളെ ജെ.​എം.​എ​മ്മി​ന്റെ ആ​ദി​വാ​സി സ്വ​ത്വ രാ​ഷ്​​​ട്രീ​യ​ത്തി​ൽ​നി​ന്ന് ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ സ്വ​ത്വ​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യി​ക്കാ​ൻ ആ​ർ.​എ​സ്.​എ​സി​ന്റെ പി​ന്തു​ണ​യോ​ടെ ന​ട​ത്തി​യ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളും ല​ക്ഷ്യം ക​ണ്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ‘ലാ​ഡ്‍ലി ബ​ഹ​ൻ യോ​ജ​ന’ കൊ​ണ്ടു​വ​ന്ന് സ്ത്രീ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​സം തോ​റും 3000 രു​പ​യി​ട്ടു​കൊ​ടു​ത്ത് മ​ധ്യ​പ്ര​ദേ​ശി​ൽ ബി.​ജെ.​പി​ക്ക് വ​ൻ​വി​ജ​യം നേ​ടി​ക്കൊ​ടു​ത്ത മു​ൻ മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര കൃ​ഷി മ​ന്ത്രി​യു​മാ​യ ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​നെ ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​ക്കൊ​പ്പം ഇ​റ​ക്കി പാ​ർ​ട്ടി ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യി സൗ​ജ​ന്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​തും ഫ​ലി​ച്ചി​ല്ല.

കൊ​ടു​മ്പി​രി​കൊ​ണ്ട വി​ദ്വേ​ഷ പ്ര​ചാ​ര​ണം

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ഈ​മാ​സം 13നും 20​നും വോ​ട്ടെ​ടു​പ്പ് ന​ട​ന്ന ഝാ​ർ​ഖ​ണ്ഡി​ൽ ബി.​ജെ.​പി ന​ട​ത്തി​യ വി​ദ്വേ​ഷ പ്ര​ചാ​ര​ണം അ​തി​ന്റെ ഉ​ച്ച​സ്ഥാ​യി​യി​ലാ​യി​രു​ന്നു. ഇ​ൻ​ഡ്യ സ​ഖ്യം ഝാ​ർ​ഖ​ണ്ഡി​ൽ ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന വി​ദ്വേ​ഷ ​പ്ര​ചാ​ര​ണം ന​ട​ത്തി മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ ഗോ​ത്ര​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ളെ തി​രി​ച്ചു​വി​ടാ​നാ​ണ് ബി.​ജെ.​പി ശ്ര​മി​ച്ച​ത്. ഇ​തി​നാ​യി ഹേ​മ​ന്ത് സോ​റ​നെ ആ​ദി​വാ​സി വി​രു​ദ്ധ​നാ​യി ചി​ത്രീ​ക​രി​ച്ച് നി​ര​വ​ധി വി​ഡി​യോ​ക​ളാ​ണ് ബി.​ജെ.​പി ഇ​റ​ക്കി​യ​ത്.

ഒ​ടു​വി​ൽ ഇ​ൻ​ഡ്യ സ​ഖ്യം പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​ത​ലേ​ന്നാ​ളാ​ണ് ഇ​വ​യി​ലൊ​ന്നെ​ങ്കി​ലും വി​ല​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ത​യാ​റാ​യ​ത്. ജെ.​എം.​എ​മ്മി​ന്റെ ആ​ദി​വാ​സി സ്വ​ത്വ രാ​ഷ്​​​ട്രീ​യ​ത്തി​ൽ​നി​ന്ന് ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ സ്വ​ത്വ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ബം​ഗ്ലാ​ദേ​ശി നു​ഴ​ഞ്ഞു​ക​യ​റ്റ പ്രോ​പ​ഗ​ണ്ട​ക്കൊ​പ്പം സ​ന്താ​ൾ പ​ർ​ഗാ​ന പോ​ലു​ള്ള മേ​ഖ​ല​ക​ളി​ൽ ‘ബ​ടേം​ഗെ തോ ​ക​ടേം​ഗെ’, ‘ഏ​ക് ഹോ ​തേ സേ​ഫ് ഹേ’ ​എ​ന്നീ ധ്രു​വീ​ക​ര​ണ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കൂ​ടി മു​ഴ​ക്കി​യി​ട്ടും കാ​ര്യ​മു​ണ്ടാ​യി​ല്ല.

സ​ഹ​താ​പം നേ​ടി ഹേ​മ​ന്ത്; ക്രൗ​ഡ്പു​ള്ള​റാ​യി ക​ൽ​പ​ന

ഝാ​ർ​ഖ​ണ്ഡ് പി​ടി​ക്കാ​നാ​യി മാ​ത്രം മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നെ​തി​രെ എ​ൻ​​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​നെ കൊ​ണ്ട് അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യി​ച്ച് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​തും ബി.​ജെ.​പി​ക്ക് എ​തി​രാ​യി ഭ​വി​ച്ചു. ജ​യി​ലി​ലാ​യ​തു മൂ​ലം ആ​ദി​വാ​സി വോ​ട്ട​ർ​മാ​രി​ൽ അ​ദ്ദേ​ഹ​ത്തോ​ടു​ണ്ടാ​ക്കി​യ സ​ഹ​താ​പം ഇ​ൻ​ഡ്യ​ക്ക് ഗു​ണം ചെ​യ്തു​വെ​ന്ന് ഗോ​ത്ര​മേ​ഖ​ല​യി​ൽ നി​ന്ന് ല​ഭി​ച്ച അ​ഭൂ​ത​പൂ​ർ​വ​മാ​യ പി​ന്തു​ണ വ്യ​ക്ത​മാ​ക്കു​ന്നു.

ഹേ​മ​ന്ത് സോ​റ​നെ ജ​യി​ലി​ല​ട​ച്ച സ​മ​യ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ ജെ.​എം.​എം നേ​താ​വ് ചം​പാ​യ് സോ​റ​നെ ബി.​ജെ.​പി​യി​ലേ​ക്കെ​ത്തി​ച്ച് ഗോ​ത്ര ​മേ​ഖ​ല​ക​ളി​ലെ ജെ.​എം.​എം ആ​ധി​പ​ത്യം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​വും വി​ജ​യി​ച്ചി​ല്ല. ഹേ​മ​ന്തി​നെ ജ​യി​ലി​ല​ട​ച്ച​പ്പോ​ൾ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് നേ​തൃ​നി​ര​യി​ലേ​ക്കു​യ​ർ​ന്ന ഭാ​ര്യ ക​ൽ​പ​ന സോ​റ​ൻ ഝാ​ർ​ഖ​ണ്ഡി​ൽ ഇ​ത്ത​വ​ണ ക്രൗ​ഡ്പു​ള്ള​റാ​യി. 40 റാ​ലി​ക​ളാ​ണ് ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​നാ​യി അ​വ​ർ മാ​ത്രം ന​ട​ത്തി​യ​ത്.

കോ​ൺ​ഗ്ര​സി​നെ വെ​ല്ലു​ന്ന പ്ര​ക​ട​ന​വു​മാ​യി ആ​ർ.​ജെ.​ഡി

സീ​റ്റു​നി​ല 50ൽ ​എ​ത്തു​മെ​ന്നാ​ണ് ഇ​ൻ​ഡ്യ പ്ര​തീ​ക്ഷി​ച്ച​തെ​ന്ന് ഝാ​ർ​ഖ​ണ്ഡി​ന്റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ലാം അ​ഹ​മ്മ​ദ് മി​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് ക​ണ​ക്കു​കൂ​ട്ടി​യ മ​ണ്ഡ​ല​ങ്ങ​ൾ പ​ല​തും കൈ​വി​ട്ട​​പ്പോ​ൾ ജെ.​എം.​എ​മ്മും മ​റ്റൊ​രു ഘ​ട​ക​ക​ക്ഷി​യാ​യ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളും (ആ​ർ.​ജെ.​ഡി) ആ ​കു​റ​വ് നി​ക​ത്തി. എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​ന് കി​ട്ടി​യ ആ​കെ സീ​റ്റു​ക​ളേ​ക്കാ​ൾ ജെ.​എം.​എ​മ്മി​ന് മാ​ത്രം കി​ട്ടി. മ​ത്സ​രി​ച്ച ആ​റി​ൽ അ​ഞ്ച് സീ​റ്റു​ക​ളി​ലും മു​​ന്നേ​റി ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ലെ മൂ​ന്നാ​മ​ത്തെ ഘ​ട​ക​ക​ക്ഷി​യാ​യ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ (ആ​ർ.​ജെ.​ഡി) രാ​ഷ്​​ടീ​യ കേ​ന്ദ്ര​ങ്ങ​ളെ അ​മ്പ​ര​പ്പി​ച്ചു.

രാ​വി​ലെ ആ​ദ്യ​ഘ​ട്ട പ്ര​വ​ണ​ത​ക​ളി​ൽ മ​ഹാ​രാ​ഷ്ട്ര​ക്കൊ​പ്പം ഝാ​ർ​ഖ​ണ്ഡും ബി.​ജെ.​പി നേ​ടു​മെ​ന്ന് തോ​ന്നി​ച്ച​ശേ​ഷ​മാ​യി​രു​ന്നു, കോ​ൺ​ഗ്ര​സ് പ്ര​തീ​ക്ഷി​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​തി​രു​ന്നി​ട്ടും ഇ​ൻ​ഡ്യാ മു​ന്നേ​റ്റം.

Tags:    
News Summary - Jharkhand Assembly Election 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.