റാഞ്ചി: ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ ജഡ്ജി ഉത്തം ആനന്ദിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 17 പേർ അറസ്റ്റിൽ. 243 പേരെ കസ്റ്റഡിയിലെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരസ്യമാക്കിയതിന് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെ നടക്കാനിറങ്ങിയ ഉത്തം ആനന്ദിനെ, രൺധീർ വർമ ചൗക്കിൽ വെച്ചാണ് ഓട്ടോറിക്ഷ ഇടിച്ചിട്ട് കടന്നുകളഞ്ഞത്. ബോധപൂർവം വാഹനം ഇടിപ്പിക്കുന്നതായാണ് സി.സി.ടി.വി ദൃശ്യത്തിൽനിന്ന് വ്യക്തമായത്. ജഡ്ജിയെ ഇടിച്ചിട്ട ഓട്ടോറിക്ഷ പൊലീസ് പിടികൂടി. രേഖകളിൽ ക്രമക്കേടുകളുള്ള നഗരത്തിലെ 250 ഓളം ഓട്ടോകളും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ശനിയാഴ്ച തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.