കാനഡയിൽ അറസ്റ്റിലായ അർഷ് ദല്ലയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ

ന്യൂഡൽഹി: കാനഡയിൽ അറസ്റ്റിലായ ഖലിസ്ഥാനി വിഘടനവാദി നേതാവ് അർഷ് ദല്ലയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഇന്ത്യ. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.അർഷ് ദല്ലയെ കഴിഞ്ഞ വർഷം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ, ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് കാനഡയോട് ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അർഷ് ദല്ലയെ വിട്ടുകിട്ടാൻ അന്വേഷണ ഏജൻസികൾ കാനഡയെ സമീപിക്കും.

ഇന്ത്യയിൽ നിയമ നടപടി നേരിടുന്നതിന് ഇയാളെ കൈമാറുകയോ നാടുകടത്തുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 50ലധികം കേസുകളിൽ പ്രതിയാണ് അർഷ് ദല്ല. 2022 മെയിൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നേരത്തെ അർഷ് ദല്ലയു​ടെ വിലാസമറിയാനും സാമ്പത്തിക വിവരങ്ങൾ മനസിലാക്കാനും ഇന്ത്യ കാനഡക്ക് അപേക്ഷ നൽകിയിരുന്നു. 2023 ജനുവരിയിലാണ് അപേക്ഷ നൽകിയത്. നവംബർ എട്ടിന് കാനഡയിൽ ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് അർഷ് ദല്ല പിടിയിലാവുന്നത്. ഭാര്യക്കൊപ്പമാണ് അർഷ് ദല്ല കാനഡയിൽ കഴിയുന്നതെന്നാണ് വിവരം.

ദേശീയ സുരക്ഷാ ഏജൻസിയുടെ കുറ്റവാളി ലിസ്റ്റിലുള്ളയാളാണ് അർഷ് ദല്ല. കാനഡ ​കേന്ദ്രമാക്കി പ്രവർത്തിച്ച് പഞ്ചാബിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അർഷ് ദല്ല നടത്തുന്നുണ്ടെന്നുമാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.

Tags:    
News Summary - India to push for Khalistani terrorist Arsh Dalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.