റാഞ്ചി: ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയെ അബോധാവസ്ഥയിലും കടുത്ത രക് തസ്രാവത്തോടെയും ബൈക്കിൽ ആശുപത്രിയിലെത്തിച്ചു. ഝാർഖണ്ഡിലെ റാഞ്ചിയിൽ 30കാരിയായ ശാന ്തി ദേവിക്കാണ് ഗുരുതര സാഹചര്യത്തിൽ പത്തു കിലോമീറ്ററിലേറെ ദൂരം ബൈക്കിലിരുന്ന് യാ ത്ര ചെയ്യേണ്ടിവന്നത്. രണ്ടു പേരുടെ ഇടയിൽ ബോധമറ്റ ശാന്തിയെ പിടിച്ചിരുത്തി യാത്രചെയ്യുന്ന ദൃശ്യം മാധ്യമങ്ങളിൽ പ്രചരിച്ചു.
അടിയന്തര സാഹചര്യത്തിലും ചാന്ദ്വ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ കിടത്താനാവാതെ അവിടുത്തെ ഡോക്ടർമാരുടെ നിർദേശാനുസരണം വീണ്ടും 27 കിലോമീറ്റർ നീണ്ട യാത്രക്കൊടുവിലാണ് ചികിത്സ ലഭിച്ചത്. ഇത്തവണ ആംബുലൻസിലായിരുന്നു യാത്രയെങ്കിലും അപകടകരമായ നിലയിൽ ഗർഭിണിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്ത സദർ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നു.
ആദ്യം കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് ശാന്തിയെ ബന്ധുക്കൾ ലേത്ഹർ സദർ ആശുപത്രിയിൽ എത്തിച്ചു. അവിടെയും ചികിത്സ നൽകാത്തതിനെ തുടർന്ന് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) എത്തിച്ചാണ് അവർ ശാന്തിയെ അഡ്മിറ്റാക്കിയത്. ആശുപത്രിയിൽ എത്തിക്കുന്നതിന് ആംബുലൻസിനായി നാനാവഴിക്ക് ശ്രമിച്ചിട്ടും ലഭിച്ചില്ലെന്നും ശാന്തിയുടെ നില കൂടുതൽ വഷളായിക്കൊണ്ടിരുന്നതിനാൽ നിവൃത്തിയില്ലാതെ അവരെ ബൈക്കിൽ എത്തിക്കാൻ നിർബന്ധിതരാവുകയായിരുന്നുവെന്നും ഭർത്താവ് കമൽ ഗഞ്ചു പറഞ്ഞു. ലേത്ഹർ ജില്ലയിലെ ചന്ദ്വാൽ േബ്ലാക്കിൽപെട്ട ചത്വാഗ് ഗ്രാമനിവാസികൾ ആണിവർ.
‘ആദ്യം ഇവർക്ക് ആംബുലൻസ് നിഷേധിച്ചു. അതിനുശേഷം സദർ ആശുപത്രിയിൽ ഉള്ളവർ ശാന്തിക്ക് രക്തം കയറ്റുന്നതിന് വിസമ്മതിച്ചു. ഡോക്ടർമാർ ചികിത്സ നൽകാതെ ശാന്തിയുടെ ജീവൻവെച്ച് തട്ടിക്കളിക്കുകയായിരുന്നു എന്ന് സാമൂഹികപ്രവർത്തകനും സി.പി.എം നേതാവുമായ അയ്യൂബ് ഖാൻ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ലേത്ഹർ സിവിൽ സർജൻ ഡോ. എസ്.പി. ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.