ഗാന്ധിനഗർ: സർദാർ വല്ലഭായ് പേട്ടൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിനെ പരിഹസിച്ച് ഗുജറാത്തിലെ പ്രമുഖ ദലിത് നേതാവും എം.എൽ.എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്.
ജിഗ്നേഷ് മേവാനി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്: ഗുജറാത്തിലെ ജനങ്ങൾക്ക് ഞാൻ ഉറപ്പുനൽകുകയാണ്. ഒരു ദിവസം നമ്മൾ മോേട്ടര സ്റ്റേഡിയത്തിന് സർദാർ പേട്ടലിന്റെ പേരിടും. കൂടെ കൻകാരിയ മൃഗശാലക്ക് നരേന്ദ്ര മൃഗശാലയെന്നും േപരിടും. (മൃഗശാലയിലെ പക്ഷികളോടും മൃഗങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നു).
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് അഹമ്മദാബാദ് മൊേട്ടര സ്റ്റേഡിയത്തിൽ തുടങ്ങാനിരിക്കവേയാണ് ഏവരെയും അമ്പരപ്പിച്ച് സ്റ്റേഡിയത്തിന്റെ പേരുമാറ്റിയത്. സർദാർ വല്ലഭായ് പേട്ടലിന്റെ പേരിലുള്ള സ്റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റിയതായി ഉദ്ഘാടന ചടങ്ങിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അറിയിച്ചത്. 1,10,000 സീറ്റുകളുള്ള സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്.
ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഭൂമിപൂജയോടെയാണ് ഉദ്ഘാടനചടങ്ങുകൾ നിർവഹിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ആൻജിയോപ്ലാസ്റ്റിക് ശേഷം വിശ്രമ ജീവിതം നയിക്കുന്ന ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ചടങ്ങിൽ സംബന്ധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.