ശ്രീനഗർ: ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ഫലാഹെ ആമിന്റെ 300 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തി. ഫലാഹെ ആമിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സർക്കുലർ നൽകിയ ജമ്മു-കശ്മീർ സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി ബി.കെ. സിങ് ജില്ല ഭരണകൂടങ്ങളുടെ സഹായത്തോടെ ഇവ 15 ദിവസത്തിനകം മുദ്രവെക്കാനും നിർദേശിച്ചു.
ഈ സ്ഥാപനങ്ങളിൽ അരലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവർക്ക് സമീപ സർക്കാർ സ്കൂളുകളിൽ പ്രവേശനം നൽകണമെന്നും വിദ്യാഭ്യാസ സെക്രട്ടറി നിർദേശം നൽകി.
സംസ്ഥാന അന്വേഷണ ഏജൻസിയും കശ്മീർ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ നിയമവിരുദ്ധ പ്രവർത്തനം, ക്രമക്കേട്, സർക്കാർ ഭൂമി കൈയേറ്റം തുടങ്ങിയവ കണ്ടെത്തിയതിനെ തുടർന്നാണ് ഫലാഹെ ആം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ നടപടി എന്നാണ് സർക്കാർ ഭാഷ്യം. തീവ്രവാദികളുമായി ബന്ധം പുലർത്തുന്നു എന്നാരോപിച്ച് 2019 ഫെബ്രുവരിയിലാണ് ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.