ശ്രീനഗർ: കഠ്വയിൽ എട്ടുവയസുകാരിയെ ബലാൽസംഗ ചെയ്ത് കൊലുപ്പെടുത്തിയ കേസിന്‍റെ വിചാരണക്കായി പ്രത്യേക അതിവേഗ കോടതി വേണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഹൈകോടതി ചീഫ് ജസ്റ്റിസ് രാമലിംഗം സുധാകറിനോടാണ് പ്രത്യേക കോടതി സ്ഥാപിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ജമ്മു കശ്മീർ ആദ്യമായാണ് പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കുന്നത്. കേസിന്‍റെ വിചാരണ പൂർത്തിയാക്കി 90 ദിവസത്തിനുള്ളിൽ വിധി പുറപ്പെടുവിക്കാൻ അതിവേഗ കോടതിക്ക് കഴിയും. എട്ടു വയസുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് പ്രതികൾക്കെതിരായ വിചാരണ വേഗത്തിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാൽസംഗത്തിന് ഇരയാകുന്ന കേസുകളിൽ കടുത്ത ശിക്ഷ നൽകുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യുമെന്ന് മെഹ്ബൂബ മുഫ്തി നേരത്തെ വ്യക്തമാക്കിയിരുന്നു. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുകയാണ് നിയമഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.