ജമ്മുകശ്​മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്​മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ പേർ കൊല്ലപ്പെട്ടു. ശ്രീനഗറിന്​ സമീപം ദാൻമർ മേഖലയിൽ വെള്ളിയാഴ്ച രാവിലെയാണ്​ ഏറ്റുമുട്ടലുണ്ടായത്​.

ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന്​ ജമ്മുകശ്​മീർ പൊലീസും സി.ആർ.പി.എഫും സംയുക്​തമായി തെരച്ചിൽ നടത്തുകയായിരുന്നു. ദാൻമറിലെ അൽമാഡർ കോളനിയിലായിരുന്നു തെരച്ചിൽ. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ സംയുക്​തസേന മേഖല വളഞ്ഞ​ു. കൂടുതൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്​​.

ബുധനാഴ്ച സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരർ കൊല്ലപ്പെട്ടിരുന്നു. പുൽവാമയിലാണ്​ ഏറ്റുമുട്ടൽ നടന്നത്​. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്​താനി ലശ്​കർ-ഇ-ത്വയിബ കമാൻഡറാണെന്നും സൈന്യം അറിയിച്ചിരുന്നു. 

Tags:    
News Summary - J&K: Encounter breaks out between security forces, militants in Srinagar's Danmar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.