ന്യൂഡൽഹി: ജമ്മു കശ്മീരിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ. ആർട്ടിക്കിൾ 370 പിൻവലിച്ച സാഹചര്യത്തിൽ കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് അക്രമങ്ങളോ മരണങ്ങളോ ഉണ്ടാകാതിക്കാനാണ് . അത് ഘട്ടം ഘട്ടമായാണ് പിൻവലിക്കുകയെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് വസുധ ഗുപ്ത അറിയിച്ചു.
പ്രാദേശിയ ഭരണകൂടവുമായി ആലോചിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ നിയന്ത്രണങ്ങൾ പിലവലിക്കാനുള്ള നടപടിയെടുക്കൂയെന്നും വസുധ ഗുപ്ത ട്വിറ്ററിലൂടെ അറിയിച്ചു.
വേർതിരിവുകളില്ലാതെ എല്ലാ ജനങ്ങൾക്കും ചികിത്സാ സേവനം ലഭ്യമാക്കുന്നുണ്ട്. ഔട്ട്പേഷ്യൻറ് ഡിപ്പാർട്ട്മെൻറ് 13500 രോഗികൾക്ക് ചികിത്സ നൽകി. ആശുപത്രികളിൽ ജീവൻ രക്ഷാമരുന്നുകൾ ഉൾപ്പെടെ എല്ലാ വിധ സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്.
ശ്രീനഗറിൽ നിന്നുള്ള വിമാന സർവീസുകൾ സാധാരണത്തേതുപോലെ സർവീസ് നടത്തുന്നുണ്ട്. എൽ.പി.ജി ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ എത്തിക്കുന്നുണ്ട്. ദേശീയ പാതകൾ സജീവമാണെന്നും ഗതാഗതം സാധാരണ സ്ഥിതിയിലാണെന്നും വസുധ ഗുപ്ത അറിയിച്ചു.
സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലാണ് കശ്മീർ. എല്ലാ ജില്ലകളിലും സ്വാതന്ത്ര്യ ദിന ആഘോഷപരിപാടികൾ സുഗമമായി നടത്താനുള്ള ഒരുക്കങ്ങൾ ചെയ്തിട്ടുണ്ടെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.