ന്യൂഡൽഹി: ജമ്മുകശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശനിയാഴ്ച ലോക്സഭയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ജമ്മുകശ്മീരിന്റെ പുനഃക്രമീകരണത്തിനുള്ള ഭേദഗതി ബിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില എം.പിമാർ ഭേദഗതി ബിൽ നിലവിൽ വരുേമ്പാൾ കശ്മീരിന് സംസ്ഥാന പദവി ലഭിക്കില്ലെന്ന് പറയുന്നുണ്ട്. എന്നാൽ, ബില്ലിന്‍റെ ലക്ഷ്യം സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മുകശ്മീരിന് തൽക്കാലത്തേക്ക് സംസ്ഥാന പദവി ലഭിക്കില്ല. ഉചിതമായ സമയത്ത് ജമ്മുകശ്മീരിന് സംസ്ഥാനപദവി തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ അമിത് ഷായുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.