ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ സമരം ചെയ്യുന ്ന ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു) വിദ്യാർ ഥികൾക്കുനേരെ എ.ബി.വി.പി പ്രവർത്തകർ നടത്തിയ ആക്രമ ണത്തിൽ സാരമായി പരിക്കേറ്റത് 25ലേറെ വിദ്യാർഥികൾക്ക്. രണ ്ടു വിദ്യാർഥികളുടെ നില ഗുരുതരമാണ്. വിദ്യാർഥി യൂനിയൻ പ്രസി ഡൻറും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷിെൻറയും അധ്യാപി ക സുചിത്ര സെന്നിെൻറയും തല അക്രമികൾ അടിച്ചുപൊട്ടിച്ചു. ഇവർ എയിംസ് ആശുപത്രിയിലാണുള്ളത്.
മലയാളിയായ അസിസ്റ്റൻറ് പ്രഫസർ അമിത് പരമേശ്വരനും യൂനിയൻ േജായൻറ് സെക്രട്ടറിക്കും പരിക്കേറ്റിട്ടുണ്ട്. മുഖം മറച്ചെത്തിയ അമ്പതിലധികം വരുന്ന സംഘമാണ് ഞായറാഴ്ച വൈകീട്ട് ആറരയോടെ അക്രമം അഴിച്ചുവിട്ടത്. വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് അധ്യാപകരെ മർദിച്ചത്. അധ്യാപകരുടെ വാഹനങ്ങൾ അടിച്ചുതകർത്തു. സബർമതി, മഹി മാൻഡ്വി, പെരിയാർ അടക്കമുള്ള ഹോസ്റ്റലുകൾ അടിച്ചുതകർത്തു. കല്ലേറിന് പിന്നാലെ മാരക ആയുധങ്ങളുമായി ഗുണ്ടകൾ ഹോസ്റ്റലിൽ കയറിയതായി വിദ്യാർഥികൾ വെളിപ്പെടുത്തി. എ.ബി.വി.പി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് അവർ പറഞ്ഞു.
Sucharita Sen, faculty of CSRD, admitted in AIIMS with head injury. #SOSJNU #EmergencyinJNU pic.twitter.com/Okk7H6B3zy
— JNUSU (@JNUSUofficial) January 5, 2020
ഫീസ് വർധനക്കെതിരെ സമരം ചെയ്യുന്നവരെ ഞായറാഴ്ച ഉച്ചയോടെ എ.ബി.വി.പി പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുറത്തുനിന്ന് 50ലധികം വരുന്ന എ.ബി.വി.പി പ്രവർത്തകർ ഇരുമ്പുവടികളും ഹോക്കി സ്റ്റിക്കുകളുമായി കാമ്പസിൽ പ്രവേശിച്ച് വീണ്ടും അക്രമം നടത്തിയത്. അക്രമത്തെ തുടർന്ന് വൻ പൊലീസ് സന്നാഹം രാത്രിയോടെ കാമ്പസിൽ പ്രവേശിച്ചു.
അതേസമയം, പൊലീസിെൻറ മുന്നിലൂടെയാണ് അക്രമികൾ കാമ്പസിൽ പ്രവേശിച്ചതെന്ന് വിദ്യാർഥികൾ ആരോപിച്ചു. സംഭവമറിഞ്ഞ് കാമ്പസിലെത്തിയ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനും മർദനമേറ്റു. എ.ബി.വി.പി ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിച്ചുവെന്ന് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. വൈകാതെ, െജ.എൻ.യുവിെൻറ പ്രധാന ഗേറ്റുകൾ എ.ബി.വി.പി, ആർ.എസ്.എസ് പ്രവർത്തകർ കൈയേറി. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രാത്രി ജെ.എൻ.യുവിെൻറ പ്രധാന കവാടത്തിന് പുറത്ത് അർധരാത്രിയിലും പ്രതിഷേധം തുടരുകയാണ്.
തിങ്കളാഴ്ച മാനവ വിഭവശേഷി വികസന മന്ത്രാലയത്തിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റി വിദ്യാർഥി യൂനിയൻ ആഹ്വാനപ്രകാരം ഡൽഹിയിലെ പൊലീസ് ആസ്ഥാനം വിദ്യാർഥികൾ ഉപരോധിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാക്കളായ ഡി. രാജ, ആനി രാജ തുടങ്ങി പ്രമുഖ നേതാക്കൾ ജെ.എൻ.യു കവാടത്തിലെത്തി. പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രമുഖർ വിദ്യാർഥികൾക്ക് പിന്തുണയുമായി എയിംസ് ആശുപത്രിയിലെത്തി. നടന്നത് ഭരണകൂട ഭീകരതയെന്ന ആക്ഷേപവുമായി കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ 70 ദിവസമായി വിദ്യാർഥികൾ സമരം തുടരുകയാണ്. സമരം അധികൃതർക്ക് തലവേദനയായിരുന്നു.
ഫീസ് കുറക്കാതെ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാനുള്ള ജെ.എൻ.യു അധികൃതരുടെ നീക്കം കഴിഞ്ഞദിവസം വിദ്യാർഥികൾ തടസ്സപ്പെടുത്തി. തുടർന്ന് വിദ്യാർഥികൾക്കുനേരെ സുരക്ഷ ജീവനക്കാരും എ.ബി.വി.പി പ്രവർത്തകരും അക്രമം നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയാണ് ഞായറാഴ്ചത്തെ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.