ജെ.​എ​ൻ.​യു​വി​ലെ സി​നി​മ പ്ര​ദ​ർ​ശ​നം: ഡ​ൽ​ഹി പൊ​ലീ​സ്​ മൂ​ന്ന്​ കേ​സെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: ‘ല​വ്​ ജി​ഹാ​ദ്​’ വി​ഷ​യം ആ​സ്​​പ​ദ​മാ​ക്കി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന സി​നി​മ പ്ര​ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൂ​ന്ന്​ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​യി ഡ​ൽ​ഹി പൊ​ലീ​സ്​ അ​റി​യി​ച്ചു.​ ​േഗ്ലാ​ബ​ൽ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ, വി​വേ​കാ​ന​ന്ദ്​ വി​ചാ​ർ മ​ഞ്ച്​ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ്​ ‘ഇ​ൻ ദി ​നെ​യിം ഒാ​ഫ്​ ല​വ്​-​മെ​ല​​െ​ഞ്ചാ​ളി ഒാ​ഫ്​ ഗോ​ഡ്​​സ്​ ഒാ​ൺ ക​ൺ​ട്രി’ എ​ന്ന വി​വാ​ദ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ളെ പ്ര​ണ​യം ന​ടി​ച്ച്​ മ​തം​മാ​റ്റു​ന്നെ​ന്ന സം​ഘ്​​പ​രി​വാ​ർ അ​രോ​പ​ണ​ത്തെ അ​വ​ലം​ബി​ച്ച്​ സു​ദി​പ്​​തോ സെ​ൻ ആ​ണ്​ സി​നി​മ നി​ർ​മി​ച്ച​ത്. വെ​റു​പ്പി​​​െൻറ രാ​ഷ്​​ട്രീ​യം പ്ര​ച​രി​പ്പി​ക്ക​ലാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​​​െൻറ ല​ക്ഷ്യ​മെ​ന്ന്​ ആ​രോ​പി​ച്ച്​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു യൂ​നി​വേ​ഴ്​​സി​റ്റി സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​ൻ, ജെ​ൻ​ഡ​ർ സെ​ൻ​സി​റ്റൈ​സേ​ഷ​ൻ ക​മ്മി​റ്റി എ​ഗൈ​ൻ​സ്​​റ്റ്​ സെ​ക്​​ഷ്വ​ൽ ഹ​രാ​സ്​​മ​​െൻറ്​ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ്​ പ്ര​തി​ഷേ​ധി​ച്ച​ത്.

 ഇ​വ​രും എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ചെ​റി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​ർ സ​ബ​ർ​മ​തി ധാ​ബ​യി​ൽ ഒ​ത്തു​കൂ​ടി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. എ​ന്തു​കൊ​ണ്ടാ​ണ്​ ആ​ർ.​എ​സ്.​എ​സും എ.​ബി.​വി.​പി​യും വി​വേ​കാ​ന​ന്ദ്​ വി​ചാ​ർ മ​ഞ്ചി​​​െൻറ പി​ന്നി​ൽ ഒ​ളി​ച്ച​തെ​ന്ന്​ സ​മ​ര​ക്കാ​ർ ചോ​ദി​ച്ചു. സാ​ങ്ക​ൽ​പി​ക ‘ല​വ്​ ജി​ഹാ​ദ്​’ ക​ഥ​യു​ടെ പേ​രി​ലെ ആ​ർ.​എ​സ്.​എ​സി​​​െൻറ വി​ഷ​ലി​പ്​​ത  പ്ര​ചാ​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 

Tags:    
News Summary - JNU Filim screening delhi police register case-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.