ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭത്തിന് തുട ക്കമിട്ട ജാമിഅ മില്ലിയ്യ സർവകലാശാല തിങ്കളാഴ്ച തുറക്കും. പ്രക്ഷോഭം ശക്തമായതോടെ ഡിസംബർ 15നാണ് സർവകലാശാല അടച്ചത്. പരീക്ഷകളടക്കം നീട്ടിവെച്ച് ശൈത്യകാല അവധി നേരത്തേയാക്കുകയായിരുന്നു അധികൃതർ.
നീട്ടിവെച്ച പി.ജി കോഴ്സുകളുടെ പരീക്ഷകൾ ജനുവരി ഒമ്പതിന് ആരംഭിക്കും. അതിനിടെ, കാമ്പസ് തുറന്നാൽ പ്രതിഷേധം വീണ്ടും ശക്തമാകുമെന്ന ഭയം അധികൃതർക്കുണ്ട്. സർവകലാശാല അടച്ചിട്ടും കാമ്പസിെൻറ ഏഴാം നമ്പർ ഗേറ്റിന് മുന്നിൽ തുടർച്ചയായി സമരം നടന്നുവരുകയാണ്. പ്രദേശവാസികളടക്കം ആയിരങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്. നാട്ടിൽ പോയ വിദ്യാർഥികൾകൂടി തിരിച്ചെത്തിയാൽ പ്രതിഷേധം കൂടുതൽ മേഖലയിലേക്ക് വ്യാപിച്ചേക്കും.
ഡിസംബർ 13ന് ജാമിഅ വിദ്യാർഥികൾ കാമ്പസിൽനിന്ന് പാർലമെൻറിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിനു പിന്നാലെ, പ്രദേശവാസികൾ ഡിസംബർ 15ന് നടത്തിയ മാർച്ചിനിടെ പൊലീസ് കാമ്പസിൽ കയറി നൂറുകണക്കിന് വിദ്യാർഥികളെ തല്ലിച്ചതച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.