ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ വിദ്യാർഥികൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് ലാത്തി വീശി. പ്രതിഷേധപ്രകടനവുമായി രാഷ്ട്രപതി ഭവനിലേക്ക് നീങ്ങിയവർക്കെതിരെയാണ് പൊലീസ് ലാത്തി വീശിയത്.
പൊലീസ് ബന്ധവസാക്കിയ ഭിക്കാജി കാമ മെട്രോ സ്റ്റേഷൻ പ്രകടനക്കാർ മറി കടക്കാൻ നോക്കിയത് പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേട് ചാടിക്കടക്കാനുള്ള ശ്രമവും പൊലീസ് തടഞ്ഞു. സംഘർഷം തുടർന്നതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.
ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ ജെ.എൻ.യുവിൽ ഒരു മാസക്കാലമായി വിദ്യാർഥികളുടെ പ്രതിഷേധം തുടർന്നു വരികയാണ്. വിദ്യാർഥികളുടെ ആവശ്യം അധികൃതർ തള്ളിയതോടെയാണ് സർവകലാശാല കാമ്പസിൽ നിന്ന് രാഷ്ട്രപതിയുടെ ഒൗദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചത്. സാമ്പത്തിക പശ്ചാത്തലം നോക്കാതെ എല്ലാവർക്കു മുമ്പിലും ഗേറ്റ് തുറന്നിടുന്ന സർവകലാശാലയുടെ രീതിക്ക് വിരുദ്ധമാണ് ഹോസ്റ്റൽ ഫീസ് ഉയർത്താനുള്ള അധികൃതരുടെ നടപടിയെന്ന് വിദ്യാർഥികൾ ആരോപിച്ചു.
ഫീസ് വർധന പിൻവലിക്കൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് വിദ്യാർഥികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇ-മെയിൽ സന്ദേശമയച്ചിരുന്നു. വൈസ് ചാൻസലറുടെ രാജി, വിദ്യാർഥികളുടെ പേരിലുള്ള കേസ് പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങളും വിദ്യാർഥികൾ ഉന്നയിച്ചിരുന്നു.
#WATCH: Police resorted to lathicharge after a clash with protesting Jawaharlal Nehru University (JNU) students, who were marching towards Rashtrapati Bhawan to meet President over fee hike issue. pic.twitter.com/sAbuN05n2q
— ANI (@ANI) December 9, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.