ന്യൂഡൽഹി: ഫീസ് വർധനക്കെതിരെ സമരം ശക്തമാക്കിയ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാ ല (ജെ.എൻ.യു) വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരിക്ക്. പ്ല ക്കാർഡുകളേന്തി മുദ്രാവാക്യം വിളിച്ച് പാർലമെൻറിന് മുന്നിലേക്ക് നീങ്ങിയ വിദ്യാർ ഥികൾക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. മാർച്ച് തടയാൻ നിരവധി വിദ്യാർഥികളെ അറസ്റ്റ് ചെയ്ത പൊലീസ് കാമ്പസിനകത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
എന്നാൽ, പ്ര ക്ഷോഭം രൂക്ഷമാക്കിയതോടെ യൂനിയൻ നേതാക്കളെ കേന്ദ്ര മാനവ വിഭവശേഷി സെക്രട്ടറി ചർച്ചക്ക് വിളിച്ചു. ഡൽഹിൽ യുദ്ധസന്നാഹങ്ങളൊരുക്കിയ പൊലീസ് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. പാർലമെൻറിന് സമീപത്തുള്ള സെൻട്രൽ സെക്രേട്ടറിയറ്റ് ഉദ്യോഗ് ഭവൻ, പേട്ടൽ ചൗക്ക്, ലോക് കല്യാൻ മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടത്.
ഫീസ് കുത്തനെ വർധിപ്പിച്ചത് പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെൻറിന് മുന്നിലേക്ക് മാർച്ചായി നീങ്ങിയ വിദ്യാർഥികളെ തടയാൻ ഡൽഹി പൊലീസ് ബലപ്രയോഗം നടത്തുകയായിരുന്നു. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച വിദ്യാർഥികളെ അർധൈസനിക വിഭാഗങ്ങളെയും ഡൽഹി പൊലീസിനെയും അണിനിരത്തിയാണ് സർക്കാർ നേരിട്ടത്. സഫ്ദർജങ് കുടീരം വരെയെത്തിയ സമരക്കാരെ അവിടെനിന്ന് മുന്നോട്ടുനീങ്ങാൻ പൊലീസ് അനുവദിച്ചില്ല.
തുടർന്ന് വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം തുടങ്ങി. സമരക്കാരുമായി ഡൽഹി പൊലീസ് ചർച്ചക്ക് ശ്രമിച്ചെങ്കിലും ചർച്ച നടത്തേണ്ടത് മന്ത്രിയും മന്ത്രാലയവുമാണെന്ന് വിദ്യാർഥികൾ നിലപാട് അറിയിച്ചു. തുടർന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി സെക്രട്ടറി ചർച്ചക്ക് സന്നദ്ധനായത്.
വിഷയത്തിൽ കഴിഞ്ഞയാഴ്ചയും സമരക്കാരുമായി പൊലീസ് ഏറ്റുമുട്ടിയിരുന്നു. തുടർന്ന് വർധിപ്പിച്ച ഫീസിൽ സർക്കാർ നേരിയ കുറവു വരുത്തി. എന്നാൽ, ഇത് കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് എന്ന നിലപാടാണ് വിദ്യാർഥികൾക്ക്. എം.പിമാർ വിഷയം സഭയിലുന്നയിക്കാനാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയതെന്ന് വിദ്യാർഥി യൂനിയൻ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.