ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വാശിയേറിയ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ നാല് സെൻട്രൽ സീറ്റുകളും വിശാല ഇടതുസഖ്യം തൂത്തുവാരി. സംഘർഷത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം പോലും നടത്തിയ എ.ബി.വി.പി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. തൃശൂർ സ്വദേശിയായ എ.െഎ.എസ്.എഫ് നേതാവ് അമുത ജയദീപ് ജോയൻറ് െസക്രട്ടറിയായും തേഞ്ഞിപ്പലം സ്വദേശിയായ എൻ.എസ്.യു(െഎ) നേതാവ് വിഷ്ണുപ്രസാദ് സ്കൂൾ ഒാഫ് ഇൻറർനാഷനൽ സ്റ്റഡീസ് കൗൺസിലറായും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞവർഷം വിട്ടുനിന്ന എ.െഎ.എസ്.എഫ് വിശാല സഖ്യത്തിെൻറ ഭാഗമായ തെരഞ്ഞെടുപ്പിൽ ഗണ്യമായ വോട്ടുവർധനവാണ് ഇടത് സ്ഥാനാർഥികൾ നേടിയത്. ഒാൾ ഇന്ത്യ സ്റ്റുഡൻറ്സ് അസോസിയേഷൻ (െഎസ), എസ്.എഫ്.െഎ, െഡമോക്രാറ്റിക് സ്റ്റുഡൻറ്സ് ഫെഡറേഷൻ (ഡി.എസ്.എഫ്) എന്നിവർ ഇത്തവണയും വിശാല ഇടത് സഖ്യത്തിെൻറ ഭാഗമായി. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ മികച്ച പോളിങ്ങാണ് ഇത്തവണ നടന്നത്. 67.8 ശതമാനം വിദ്യാർഥികളാണ് വോട്ട് രേഖപ്പെടുത്തിയത്.
ഒടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം യൂനിയൻ പ്രസിഡൻറ് പദവിയിൽ എൻ. സായ് ബാലാജി 1861 വോട്ട് നേടിയപ്പോൾ തൊട്ടടുത്ത എ.ബി.വി.പി എതിരാളി ലളിത് പാണ്ഡെക്ക് 833 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞവർഷം മികച്ച പ്രകടനം കാഴ്ചവെച്ച അംബേദ്കറൈറ്റുകളുടെ ബാപ്സക്ക് ഇത്തവണ വോട്ടുവിഹിതത്തിൽ കുറവുണ്ടായി (585).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.