ന്യൂഡൽഹി: േമാദിസർക്കാറിെൻറ വഴിവിട്ട പ്രവർത്തനരീതിക്കെതിരെ പാർലമെൻറിലും പുറ ത്തും ഒന്നിച്ചുനീങ്ങാൻ കോൺഗ്രസ് വിളിച്ച വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗ ം തീരുമാനിച്ചു. മുറുകുന്ന സാമ്പത്തികമാന്ദ്യം, ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ തു ടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അടുത്ത 10 ദിവസത്തേക്ക് രാജ്യവ്യാപകമായി നട ത്തുന്ന പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു യോഗം.
ഇടത ് അടക്കം 13 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ സമാജ്വാദി പാർട്ടി, ബി.എസ്.പി, ആം ആദ്മി പാർട്ടി എന്നിവയുടെ നേതാക്കൾ ഉണ്ടായിരുന്നില്ല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എൻ.സി.പി നേതാവ് ശരദ് പവാറും മഹാരാഷ്ട്ര സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകളിലായിരുന്നതിനാൽ പങ്കെടുത്തില്ല. ജമ്മു-കശ്മീർ സാഹചര്യങ്ങൾക്കിടയിൽ നാഷനൽ കോൺഫറൻസിന് എത്താൻ സാധിച്ചില്ല.
ഗുലാം നബി ആസാദിെൻറ അധ്യക്ഷതയിലാണ് യോഗം നടന്നത്. മറ്റു കോൺഗ്രസ് നേതാക്കളായ അഹ്മദ് പട്ടേൽ, രൺദീപ് സിങ് സുർജേവാല, ആർ. ശുക്ല എന്നിവർക്കു പുറമെ ടി.ആർ. ബാലു (ഡി.എം.കെ), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്), ജോസ് കെ. മാണി (കേരള കോൺഗ്രസ്), ഡി. കുപേന്ദ്ര റെഡ്ഡി (ജെ.ഡി.എസ്), ശരദ് യാദവ് (എൽ.ജെ.ഡി), മനോജ് ഝാ (ആർ.ജെ.ഡി), നദീമുൽ ഹഖ് (തൃണമൂൽ കോൺഗ്രസ്), അജിത് സിങ് (ആർ.എൽ.ഡി), ഉപേന്ദ്ര കുശ്വാഹ (ആർ.എൽ.എസ്.പി), ശത്രുജിത് സിങ് (ആർ.എസ്.പി) എന്നിവരും യോഗത്തിൽ പങ്കെടുത്തു. സി.പി.എമ്മിനുവേണ്ടി ടി.ആർ. രംഗരാജൻ, സി.പി.ഐ നേതാക്കളായ ഡി. രാജ, ബിനോയ് വിശ്വം എന്നിവരാണ് എത്തിയത്. എന്നാൽ, സംയുക്ത വാർത്തസമ്മേളനത്തിൽനിന്ന് ഇടതു നേതാക്കൾ വിട്ടുനിന്നു.
നോട്ടുനിരോധനത്തിനുശേഷം രാജ്യത്തെ ചെറുതും വലുതുമായ വ്യാപാര-വ്യവസായ സംരംഭങ്ങൾ നേരിടുന്ന പ്രതിസന്ധി രൂക്ഷമാവുകയാണെങ്കിലും സർക്കാർ കണ്ടഭാവം നടിക്കുന്നില്ലെന്ന് ഗുലാംനബി ആസാദ് ചൂണ്ടിക്കാട്ടി. ആർ.സി.ഇ.പി കരാർ കാർഷിക, നിർമാണ മേഖലകളെ കൂടുതൽ പ്രതിസന്ധിയിലാക്കും. കാർഷിക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ കൂടുതൽ രൂക്ഷമാവുേമ്പാൾ റിസർവ് ബാങ്കിെൻറ കരുതൽപണത്തിൽ ൈകയിട്ടുവാരി കൂടുതൽ അസ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. എതിർപ്പുകൾക്കു മുന്നിൽ കണ്ണടച്ചുനിൽക്കുകയും ചെയ്യുന്നു -ഗുലാം നബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.