ചെന്നൈ: തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊന്നു. കാഞ്ചീപുരത്താണ് സംഭവം. തമിഴൻ ടിവി റിപ്പോർട്ടർ ജി. മോസസ്(26) ആണ് ഞായറാഴ്ച അർധരാത്രിയോടെ വെട്ടേറ്റ് മരിച്ചത്. ജോലി കഴിഞ്ഞ വരുമ്പോഴായിരുന്നു ആക്രമണം.
സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ചത് മോസസ് ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലക്ക് കാരണമായതെന്നാണ് കരുതുന്നത്.
കാഞ്ചിപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭൂമാഫിയകളെക്കുറിച്ചും ലഹരി സംഘങ്ങളുമായി രാഷ്ട്രീയ നേതൃത്വത്തിൻെറ ബന്ധങ്ങളെക്കുറിച്ചുമെല്ലാം മോസസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടുകൾ വലിയ ചർച്ചയായിരുന്നു.
സോമംഗലം, നല്ലൂര്‍ സ്വദേശിയാണ് മോസസ്. മോസസിന്‍റെ പിതാവ് ജ്ഞാനരാജ് മാലൈ തമിഴകം എന്ന പത്രത്തിലെ റിപ്പോര്‍ട്ടറാണ്.
രാഷ്ട്രീയ ഗുണ്ടാസംഘമാണ് കൊലക്ക് പിന്നിലെന്ന് മോസസിൻെറ കുടുംബം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.