അമരാവതി: 'ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാർ തന്നെയാണെന്ന'ത് മിഥ്യയാണെന്നും ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കാളിയായ നിരവധി പേരിൽ ഒന്നു മാത്രമാണ് ജുഡീഷ്യറിയെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. അടുത്തിടെ ജഡ്ജിമാർക്കെതിരെ കൈയേറ്റം വർധിച്ചതായും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അവർക്കെതിരെ ആസൂത്രിത പ്രചാരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചാമത് ശ്രീ ലവു വെങ്കട്ടെവർലു എൻഡോവ്മെന്റ് പ്രഭാഷണം നിർവഹിക്കുകയായിരുന്നു.
''നിയമ മന്ത്രാലയം, ഗവർണർ, ഹൈകോടതി കൊളീജിയം, ഇന്റലിജൻസ് ബ്യൂറോ തുടങ്ങിയവരും അന്തിമമായി ജഡ്ജിമാരും ചേർന്നാണ് നിയമനത്തിന് അർഹത തീരുമാനിക്കുന്നത്. എന്നിട്ടും ഉത്തമബോധ്യമുള്ളവർ വരെ മുൻപറഞ്ഞ ധാരണ പരത്തുകയാണ്. ഇത് ചില വിഭാഗങ്ങൾക്ക് ചേർന്നതാണ്''- ചീഫ് ജസ്റ്റിസ് പറഞ്ഞു. ജഡ്ജിമാരെ ജഡ്ജിമാർതന്നെ തിരഞ്ഞെടുക്കുന്ന പ്രക്രിയ കേട്ടുകേൾവിയില്ലാത്തതാണെന്ന് കഴിഞ്ഞദിവസം ജോൺ ബ്രിട്ടാസ് എം.പി പാർലമെന്റിൽ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.